വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബാങ്കിൽ നിന്നും പണയ സ്വർണം തട്ടിയ കേസിൽ
മുഖ്യ പ്രതിയുടെ സഹായി അറസ്റ്റിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശി രാജീവ് ഗാന്ധി നഗറിൽ കാർത്തികിനെയാണ് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി. വി. വി. ബെന്നി അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത പ്രതിയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി തിരിപ്പൂരിലേക്ക് കൊണ്ട് പോയി.
സംഭവത്തിൽ ബാങ്ക് വടകര ശാഖാ മാനേജരായിരുന്ന മേട്ടുപ്പാളയം സ്വദേശി മധ ജയകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്ര ബാങ്കിൽ പണയം വെച്ച 26.244.20 കിലോഗ്രാം സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. 15.850 കിലോയോളം സ്വർണ്ണം പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. നഷ്ടപ്പെട്ട സ്വർണ്ണം കാർത്തികിന്റെ സഹായത്തോടെ മധ ജയകുമാർ തമിഴ്നാട്ടിലെ ബാങ്ക് ഓഫ് സിംഗപ്പൂർ , കത്തോലിക്ക് സിറിയൻ ബാങ്ക് എന്നീ ബാങ്കുകളുടെ വിവിധ ശാഖകളിൽ പണയം വെച്ചിരുന്നു.