ലണ്ടന്‍: ടോട്ടനം ഹോട്സ്പറിനെ രണ്ടാം പാദ പോരാട്ടത്തില്‍ 4-0ത്തിനു തകര്‍ത്ത് ലിവര്‍പൂള്‍ ഇംഗ്ലീഷ് ലീഗ് കപ്പ് (കരബാവോ കപ്പ്) ഫൈനലില്‍. ഇരു പാദങ്ങളിലായി 4-1നാണ് ടീം ജയിച്ച് ഫൈനലുറപ്പിച്ചത്. ആദ്യ പാദത്തില്‍ ടോട്ടനം 1-0ത്തിനു വിജയിച്ചിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ സ്റ്റൈലായി തിരിച്ചടിക്കുകയായിരുന്നു.
ഫൈനലില്‍ ന്യൂകാസില്‍ യുനൈറ്റഡാണ് ലിവര്‍പൂളിന്റെ എതിരാളികള്‍. ഇരു പാദങ്ങളിലുമായി ആഴ്സണലിനെ 4-0ത്തിനു തകര്‍ത്താണ് ന്യൂകാസില്‍ കലാശപ്പോരിനെത്തിയത്. കോഡി ഗാക്പോ, മുഹമ്മദ് സല, ഡൊമിനിക്ക് സബോസ്ലായ്, വിര്‍ജില്‍ വാന്‍ ഡെയ്ക് എന്നിവരാണ് ലിവര്‍പൂളിനായി ഗോളുകള്‍ നേടിയത്. ഒന്നാം പകുതിയില്‍ ഒരു ഗോളും രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകളും ലിവര്‍പൂള്‍ സ്പേര്‍സിന്റെ വലയിലിട്ടു.
കളിയുടെ 34ാം മിനിറ്റിലാണ് ലിവര്‍പൂള്‍ ഗോളടി തുടങ്ങിയത്. കോഡി ഗാക്പോയാണ് ലീഡ് സമ്മാനിച്ചത്. 51ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി മോ സല ലീഡുയര്‍ത്തി. സബോസ്ലായ് 75ാം മിനിറ്റിലും വാന്‍ ഡെയ്ക് 80ാം മിനിറ്റിലും പട്ടിക പൂര്‍ത്തിയാക്കി.
content highlight: Liverpool into finals