Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

കേരള ബജറ്റ് 2025-26 ഒറ്റനോട്ടത്തില്‍: എല്ലാമുണ്ട് എന്നാലൊന്നുമില്ല; ബാലഗോപാല്‍ മാജിക്കിന് കൈയ്യടിയോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 7, 2025, 12:55 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

1,52,352 കോടി രൂപ റവന്യൂ വരവും 1,79,476 കോടി രൂപ റവന്യൂ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. എഫക്ടീവ് മൂലധന ചെലവ് 26,968 കോടി രൂപ, റവന്യൂ കമ്മി 27,125 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.9 ശതമാനം) ധനക്കമ്മി 45,039 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.16 ശതമാനം) റവന്യൂ വരുമാനത്തില്‍ 19422 കോടി രൂപയുടെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു. തനത് നികുതി വരുമാനത്തില്‍ 9888 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1240 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു. സര്‍വ്വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ വിതരണം ചെയ്യും.

ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. അവ പി.എഫില്‍ ലയിപ്പിക്കും. ഡി.എ കുടിശ്ശികയുടെ രണ്ട് ഗഡുക്കളുടെ ലോക്ക് ഇന്‍ പീരിയഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒഴിവാക്കി നല്‍കുന്നു. സംസ്ഥാനത്തെ ദിവസവേതന കരാര്‍ ജീവനക്കാരുടെ വേതനം 5 ശതമാനം വര്‍ദ്ധിപ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന നിര്‍മ്മാണ വായ്പാ പദ്ധതി ശക്തിപ്പെടുത്തും. ബാങ്ക് / ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയ്ക്ക് 2 ശതമാനം പലിശയിളവ് നല്‍കും. ഇതിനായി 50 കോടി രൂപ വകയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത/ക്ഷാമാശ്വാസം 2025 ഏപ്രില്‍ മാസം നല്‍കും.

പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി 2025-26 ല്‍ നടപ്പിലാക്കും. വയനാട് പുനരധിവാസത്തിന് 750 കോടി രൂപയുടെ പദ്ധതി. തിരുവന്തപുരം മെട്രോ റെയിലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 2025-26 ല്‍ തുടക്കമാകും. ലൈഫ് മിഷന്റെ ഭാഗമായി ഗ്രാമീണ മേഖലയില്‍ 1 ലക്ഷം വ്യക്തിഗത ഭവനങ്ങളും 19 ഭവന സമുച്ചയങ്ങളും. 1160 കോടി രൂപ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതം 15,980.49 കോടി രൂപ. 774.99 കോടി രൂപയുടെ വര്‍ദ്ധനവ്. പദ്ധതി വിഹിതം 28 ശതമാനമായി ഉയര്‍ത്തും. ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് 700 കോടി രൂപ.

റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 4219.41 കോടി രൂപ. ഇതില്‍ പദ്ധതിയേതര വിഹിതം. വിഴിഞ്ഞം – കൊല്ലം – പുനലൂര്‍ വികസന ത്രികോണത്തിന് 1000 കോടി രൂപ. വെസ്റ്റ് കോസ്റ്റ് കനാലിന്റെ സ്വാധീനമേഖലയുടെ സാമ്പത്തിക വികസനത്തിന് 500 കോടി രൂപ. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥിരം ക്യാമ്പസിന് 212 കോടി. കേരളത്തില്‍ ജി.പി.യു ക്ലസ്റ്റര്‍ സ്ഥാപിക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് മിഷന് 10 കോടി. കൊല്ലം ഐ.ടി പാര്‍ക്കിന്റെ ആദ്യ ഘട്ടം 2025-26 ല്‍ പൂര്‍ത്തിയാക്കും. കൊട്ടാരക്കരയില്‍ പുതിയ ഐ.ടി പാര്‍ക്ക്. ഏജന്റിക് ഹാക്കത്തോണ്‍ സംഘാടനത്തിന് 1 കോടി രൂപ. സംസ്ഥാന മാധ്യമ അവാര്‍ഡ് തുകകള്‍ ഇരട്ടിയാക്കി. മാധ്യമപ്രവര്‍ത്തനത്തില്‍ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്വദേശാഭിമാനി -കേസരി പുരസ്‌കാര തുക 1 ലക്ഷം രൂപയില്‍ നിന്ന് 1.5 ലക്ഷം രൂപയായി ഉയര്‍ത്തി.

കോവളം, മൂന്നാര്‍, കുമരകം, ഫോര്‍ട്ട് കൊച്ചി മേഖലകളിലെ ഒഴിഞ്ഞുകിടക്കുന്ന വീടുകളെ പ്രയോജനപ്പെടുത്തി ടൂറിസം വികസനത്തിന് കെ-ഹോംസ് പദ്ധതി. പ്രാരംഭ ചെലവുകള്‍ക്ക് 5 കോടി. കോ വര്‍ക്കിംഗ് സ്‌പേസുകള്‍ നിര്‍മ്മിക്കാന്‍ വായ്പാ പദ്ധതിയ്ക്ക് പലിശ സബ്‌സിഡി നല്‍കാന്‍ 10 കോടി. ഹൈഡ്രജന്‍ ഉല്‍പ്പാദനത്തിന് ഹൈഡ്രജന്‍ വാലി പദ്ധതി. എഥനോള്‍ ഉല്‍പ്പാദന സാധ്യതകള്‍ പഠിക്കാന്‍ 10 കോടി രൂപ. കൊച്ചി സുസ്ഥിര നഗരഭൂമി പുനക്രമീകരണ പദ്ധതിയ്ക്ക് 10 കോടി. മുതിര്‍ന്ന പൗരന്മാര്‍ക്ക് പുതു സംരംഭങ്ങള്‍ തുടങ്ങാന്‍ ന്യൂ ഇന്നിംഗ്‌സ് പദ്ധതിയ്ക്ക് 5 കോടി. കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി വാങ്ങാന്‍ 100 കോടി രൂപ. വിളപരിപാലനത്തിന് 535.90 കോടി രൂപ.

  • വിലക്കയറ്റം തടയാന്‍ വിപണി ഇടപെടലുകള്‍ക്ക് 2063 കോടി
  • കേര പദ്ധതിയ്ക്ക് 100 കോടി രൂപ
  • നെല്‍കൃഷി വികസനത്തിന് 150 കോടി രൂപ
  •  നാളീകേര വികസനത്തിന് 73 കോടി രൂപ
  •  മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 77.99 കോടി
  • മൃഗസംരക്ഷണ മേഖലയ്ക്ക് 317.9 കോടി രൂപ
  • ക്ഷീരവികസനത്തിന് 120.93 കോടി രൂപ

130 കോടിരൂപ ചെലവില്‍ കണ്ണൂര്‍ ധര്‍മ്മടം മണ്ഡലത്തില്‍ ഗ്ലോബല്‍ ഡയറി വില്ലേജ്. തീരദേശമേഖലയുടെ സമഗ്ര വികസനത്തിന് 100 കോടി രൂപയുടെ പ്രത്യേക പാക്കേജ്. കൊല്ലം നീണ്ടകരയില്‍ വലനിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കാന്‍ 5 കോടി രൂപ. പുനര്‍ഗേഹം പദ്ധതിയ്ക്ക് 60 കോടി രൂപ. 2.36 ലക്ഷം മത്സ്യത്തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി. മത്സ്യത്തൊഴിലാളികളുടെ വീട് നവീകരണത്തിന് 10 കോടി. വന്യജീവി ആക്രമണം കുറയ്ക്കാന്‍. വനസംരക്ഷണ പദ്ധതിയ്ക്ക് 75 കോടി. കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന് 2 കോടി. പെരിയാര്‍ ആനമുടി നിലമ്പൂര്‍, വയനാട് ആനസങ്കേതങ്ങള്‍ക്കായി 3.5 കോടി. ഗ്രാമവികസന മേഖലയ്ക്ക് 7099 കോടി രൂപയുടെ വകയിരുത്തല്‍. നടപ്പുവര്‍ഷത്തേക്കാള്‍ 599 കോടി രൂപ അധികം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അടുത്ത വര്‍ഷം 10.50 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും.

പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജനയ്ക്ക് സംസ്ഥാന വിഹിതമായി 80 കോടി രൂപ. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ – 2 കോടി രൂപ. അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയ്ക്ക് ഗ്യാപ് ഫണ്ടായി 60 കോടി രൂപ. നടപ്പുവര്‍ഷത്തേക്കാള്‍ 10 കോടി അധികം. ഇനി ദരിദ്രമുക്തരാക്കേണ്ടത് 11,814 കുടുംബങ്ങളെ. മെട്രോപൊളിറ്റന്‍ നഗരവികസനത്തിന് കൗണ്‍സില്‍ രൂപീകരിക്കും. ഗ്രാമീണ ഉപജീവന മിഷന്‍ പദ്ധതികള്‍ക്ക് സംസ്ഥാനവിഹിതം 56 കോടി രൂപ. കുടുംബശ്രീ മിഷന് 270 കോടി രൂപ. വയനാട് പാക്കേജിന് 85 കോടി രൂപ. ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, തീരദേശ സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് 610 കോടി. അരൂര്‍ മേഖലയില്‍ വേമ്പനാട്ട് കായലിന്റെ ആഴം കൂട്ടാന്‍ 10 കോടി രൂപ. കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 57 കോടി രൂപ.

ReadAlso:

വെടിനിർത്തലിന് ചുക്കാൻ പിടിച്ചത് ആര്? അറിയാം ഡിജിഎംഒയെ

ഹ്യൂമന്‍ റൈറ്റ്‌സ് തട്ടിപ്പ്: കൈയ്യോടെ പൊക്കിയപ്പോള്‍ എന്‍.ജി.ഒ ആണെന്നു പറഞ്ഞ് തടിയൂരാന്‍ ശ്രമം; തട്ടിപ്പുകാരനെതിരെ പരാതി നല്‍കി അങ്ങാടി ഗ്രാമപഞ്ചായത്ത് ഹെഡ്ക്ലാര്‍ക്ക്: ആരാണ് ഹ്യൂമന്‍ റൈറ്റ്‌സ് തട്ടിപ്പുകാരന്‍ ഷാജി പൂവത്തൂര്‍ ?

യുദ്ധവും സിനിമയും ?: “ഓപ്പറേഷന്‍ സിന്ദൂര്‍” സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി ?; യുദ്ധഭൂമിയില്‍ തോക്കുമേന്തി സിന്ദൂരം ഇടുന്ന പട്ടാളക്കാരിയാണ് പോസ്റ്ററില്‍; പുര കത്തുമ്പോള്‍ ബീഡി കത്തിന്നതു പേലെയെന്ന് ആരാധകരുടെ വമര്‍ശനം

ആരാണ് അബ്ദുള്‍ ഖ്വാദിര്‍ഖാന്‍ എന്ന AQ ഖാന്‍ ?: തെമ്മാടി രാഷ്ട്രത്തെ ആണവ ശക്തിയാക്കിയത് എങ്ങനെ ?; കരിഞ്ചന്തയില്‍ ആണവായുധ വില്‍പ്പനക്കാര ന്റെ വിധിയെന്ത് ?

ഇന്ത്യ-പാക്ക് യുദ്ധം: വ്യാജവാര്‍ത്തകള്‍ക്കും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്ക് പിടിവീഴും; രാജ്യത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയിന്‍ ചെയ്യുന്നവരെ സൂക്ഷിക്കുക; വ്യാജവാര്‍ത്തകളെയും സൃഷ്ടാക്കളെയും നിരീക്ഷിച്ച് കേന്ദ്രം

  • ഊര്‍ജ്ജ മേഖലയ്ക്ക് 1157 കോടി രൂപയുടെ വകയിരുത്തല്‍
  • വൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ പമ്പ്‌സ് & സ്റ്റോറേജ് പദ്ധതിയ്ക്ക് 100 കോടി രൂപ
  • പാരമ്പര്യേതര ഊര്‍ജ്ജമേഖലയ്ക്ക് 67.96 കോടി രൂപ
  •  വിദൂര ആദിവാസി ഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിന് 5 കോടി രൂപ
  • പട്ടികവര്‍ഗ്ഗ / ഗോത്ര നഗറുകളില്‍ സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കാന്‍ 5 കോടി രൂപ
  •  വ്യവസായ മേഖലയ്ക്ക് ആകെ 1831.36 കോടി രൂപയുടെ വകയിരുത്തല്‍
  • ചെറുകിട വ്യവസായ മേഖലയ്ക്ക് 254.93 കോടി രൂപ നീക്കിവെച്ചു
  • വയനാട് ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി – പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 3 കോടി രൂപ
  • വാണിജ്യമേഖലയുടെ വികസനത്തിന് 7 കോടി രൂപ
  • കരകൗശല വ്യവസായ മേഖലയ്ക്ക് 4.11 കോടി രൂപ
  • കൈത്തറി യന്ത്രത്തറി മേഖലയ്ക്ക് ആകെ 56.89 കോടി രൂപ
  • ഹാന്റെക്‌സിന് പുതിയ പുനരുജ്ജീവന പദ്ധതി. 20 കോടി രൂപ നീക്കിവെച്ചു.
  • കൈത്തറി സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിന് 3 കോടി രൂപ
  • കയര്‍ മേഖലയ്ക്കാകെ 107.64 കോടി രൂപ
  • കശുവണ്ടി മേഖല പുനരുജ്ജീവന ഫണ്ടായി 30 കോടി രൂപ
  • കശുവണ്ടി ഉല്‍പ്പാദന വൈവിദ്ധ്യവല്‍ക്കരണത്തിന് 5 കോടി രൂപ
  • ഇടത്തരം വന്‍കിട വ്യവസായങ്ങള്‍ക്ക് 795.09

സൂക്ഷ്മ ചെറുകിട ഇടത്തരം സ്റ്റാര്‍ട്ടപ്പുകളുടെയും സ്വയംപര്യാപ്തയും ശാക്തീരണവും ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയ്ക്ക് 9 കോടി രൂപ. പീഡിത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് പുതിയ പദ്ധതി- 4 കോടി രൂപ വകയിരുത്തി. കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിക്ക് 200 കോടി രൂപ. പൊതുമേഖലാ സ്ഥാപനങ്ങളുടെ സമഗ്ര സാമ്പത്തിക പുനഃസംഘടനാ പദ്ധതിയ്ക്ക് 275.10 കോടി രൂപ. കൊല്ലം ജില്ലയില്‍ പുതിയ വ്യവസായ / ഫുഡ് പാര്‍ക്കിന് പ്രാരംഭ ചെലവുകള്‍ക്ക് 5 കോടി. ഐ.ടി മേഖലയ്ക്ക് ആകെ 517.64 കോടിയുടെ വകയിരുത്തല്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫണ്ട് ഓഫ് ഫണ്ടിലേക്ക് 10 കോടി രൂപ അധികം വകയിരുത്തി. ജി.എസ്.ടി രജിസ്‌ട്രേഷനും റിട്ടേണ്‍ ഫയലിംഗും വര്‍ദ്ധിപ്പിക്കാന്‍
സംസ്ഥാനതല ക്യാമ്പയിന്‍.

ഫിന്‍ടെക് മേഖലാ വികസനത്തിന് 10 കോടി. ഐ.ടി പാര്‍ക്കുകള്‍ക്കായി 54.60 കോടി രൂപ. ഗതാഗത മേഖലയ്ക്ക് ആകെ 2065.01 കോടി രൂപ. നോണ്‍ മേജര്‍ തുറമുഖങ്ങളുടെ വികസനത്തിന് 65 കോടി രൂപ. 2016 മുതല്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് നല്‍കിയത് 18,787.8 കോടി രൂപ. ഹൈദരാബാദില്‍ കേരള ഹൗസ് സ്ഥാപിക്കുന്നതിന് പ്രാരംഭ ചെലവുകള്‍ക്കായി 5 കോടി രൂപ. കൊല്ലത്ത് മറീന സ്ഥാപിക്കാന്‍ 5 കോടി രൂപ. കോഴിക്കോട് ജില്ലയില്‍ പുതിയ ബയോളജിക്കല്‍ പാര്‍ക്കിന് 5 കോടി രൂപ. കൊല്ലം ശാസ്താംകോട്ടയില്‍ ഇക്കോ ടൂറിസം പദ്ധതിയ്ക്ക് 1 കോടി രൂപ. പൊന്‍മുടിയില്‍ റോപ്പ് വേ – സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപ. ട്രക്കിംഗ് പ്രോത്സാഹിപ്പിക്കാന്‍ വന യാത്രാ പദ്ധതിയ്ക്ക് 3 കോടി രൂപ.*

  • സൂപ്പര്‍ കമ്പ്യൂട്ടിംഗ് കേന്ദ്രം സ്ഥാപിക്കുന്നതിന് 10 കോടി
  • 500 തദ്ദേശ സ്ഥാപനങ്ങളിലേക്ക് കൂടി നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതി.
  •  LSS, USS സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ ഇനിമുതല്‍ CM-KIDസ്‌കോളര്‍ഷിപ്പ് (Chief Ministers’s Knowledge, Inspiration and Diligence Scholarship)
  • പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ആകെ 2391.13 കോടി രൂപ
  • സ്‌കൂള്‍ യൂണിഫോം പദ്ധതിയ്ക്ക് 150.34 കോടി രൂപ
  • ആലപ്പുഴ, കോഴിക്കോട്, എറണാകുളം മെഡിക്കല്‍ കോളേജുകളില്‍ ആധുനിക കാത്ത് ലാബുകള്‍ക്ക് 45 കോടി രൂപ
  • എന്‍.എച്ച്.എം പദ്ധതിയുടെ സംസ്ഥാന വിഹിതമായി 100 കോടി രൂപ
  • പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് 100 കോടി
  • ഹജ്ജ് ഹൗസിന് 5 കോടി രൂപ

തൃശൂര്‍ പൂരപ്പറമ്പ് അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതി. നവകേരള സദസ്സില്‍ ഉള്‍പ്പെട്ട അടിസ്ഥാന വികസന പദ്ധതികള്‍ 800കോടി. പൊതുവിദ്യാലയങ്ങളില്‍ നാപ്കിന്‍ ഇന്‍സിനറേറ്റര്‍സ്ഥാപിക്കുന്നതിന് 2 കോടി. സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും മെന്‍സ്ട്രുവല്‍ കപ്പ് നല്‍കുന്നതിന് 3 കോടി. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തോട് ചേര്‍ന്ന് പില്‍ഗ്രിം ഹൗസും അമിനിറ്റി സെന്ററും നിര്‍മ്മിക്കാന്‍ 5 കോടി രൂപ. ആറന്മുള വള്ളംകളിയുടെ പ്രധാന പവലിയന്‍ നിര്‍മ്മാണത്തിന് 2 കോടി രൂപ. പോലീസ് വകുപ്പിന്റെ ആധുനികവല്‍ക്കരണത്തിന് 104 കോടി രൂപ. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയ്ക്ക് 1000 കോടി രൂപ

CONTENT HIOGH LIGHTS;Budget 2025-26 at a glance: Everything but nothing; Applause by Balagopal magic?

Tags: KERA PROJECTBUDJET SPEECHBUDJET IN BRIEFകേരള ബജറ്റ് 2025-26 ഒറ്റനോട്ടത്തില്‍: എല്ലാമുണ്ട് എന്നാലൊന്നുമില്ലബാലഗോപാല്‍ മാജിക്കിന്ന് കൈയ്യടിയോ ?FINANCE MINISTER KN BALAGOPALANWESHANAM NEWSKERALA NIYAMASABHABUDJET 2025-26SUPER COMPUTER CENTRE

Latest News

‘വെടിനിർത്തൽ കരാർ വിശ്വസ്‍തതയോടെ നടപ്പിലാക്കും, സൈനികർ സംയമനം പാലിക്കണം: ഷഹബാസ് ഷെരീഫ്

ഏറ്റുമാനൂരിൽ കാറും പിക്കപ്പ്‍വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

പാക് ഡ്രോൺ ആക്രമണം: ഉദ്ധംപൂരില്‍ സൈനികന് വീരമൃത്യു

അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താന്റെ പ്രകോപനം തുടരുന്നു; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.