Recipe

കുഞ്ഞൻ സമൂസ ഉണ്ടാക്കിയാലോ?

സ്പെഷ്യൽ സ്നാക്ക് ആയ കുഞ്ഞൻ സമൂസ ഉണ്ടാക്കി നോക്കിയാലോ.

ആവശ്യ സാധനങ്ങൾ:

സവാള -4
എണ്ണ
ഉപ്പ്
പച്ചമുളക്
ഇഞ്ചി
വെളുത്തുള്ളി ചതച്ചത്
കാശ്മീരി മുളകുപൊടി
മഞ്ഞൾപൊടി അര ടീസ്പൂൺ
കുരുമുളകുപൊടി മുക്കാൽ ടീസ്പൂൺ
ഗരം മസാല ഒരു ടീസ്പൂൺ
വേവിച്ചടച്ച ചിക്കൻ
മല്ലിയില
മൈദ
ഉപ്പ്
വെള്ളം
എണ്ണ

ഉണ്ടാക്കുന്ന വിധം:

ആദ്യം ഫില്ലിംഗ് തയ്യാറാക്കാം അതിനായി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക, സവാള ചേർത്ത് കൊടുത്ത് നന്നായി വഴറ്റാം അടുത്തതായി ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളക് ചേർക്കാം, എല്ലാം നന്നായി വഴന്നാൽ മസാല പൊടികൾ ചേർക്കാം, മസാലപ്പൊടികളുടെ പച്ചമണം മാറുമ്പോൾ ചിക്കൻ വേവിച്ചുടച്ചത് ചേർക്കണം നല്ലപോലെ യോജിപ്പിച്ച് മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം. ഇനി സമൂസ ഷീറ്റുകൾ തയ്യാറാക്കണം അതിനായി ഒരു ബൗളിലേക്ക് മൈദ ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യണം വെള്ളം ഒഴിച്ച് കുഴച്ച് സോഫ്റ്റ് ആക്കി മാറ്റാം ഇനി ചെറിയ ബോളുകൾ ആക്കി മാറ്റാം ശേഷം പരത്തുക, മീഡിയം വലിപ്പത്തിലുള്ള ചപ്പാത്തികളാക്കി മാറ്റാം ഓരോ ചപ്പാത്തിയും നാലായി മുറിക്കുക. ഇനി ഓരോന്നും എടുത്ത് രണ്ട് സൈഡ് മടക്കി ഫില്ലിംഗ് നിറയ്ക്കാം ശേഷം നല്ലപോലെ സമൂസ ഷേപ്പിൽ ഫോൾഡ് ചെയ്യുക ആവശ്യമെങ്കിൽ മൈദ പേസ്റ്റ് വെച്ച് ഒട്ടിക്കാം ഇനി ഓരോന്നും വറുത്തെടുക്കാം.

Latest News