ലോകാരോഗ്യസംഘടനയുടെ പുതിയ കണക്കുപ്രകാരം ലോകത്ത് പ്രതിവർഷം 19 ലക്ഷം പേരുടെ മരണത്തിന്റെ കാരണക്കാരൻ ഉപ്പാണ്. അധികമായെത്തുന്ന സോഡിയം അമിത രക്തസമ്മർദം, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം തുടങ്ങിയവയ്ക്കു ഇടയാക്കുന്നു.
രണ്ടു ഗ്രാമിൽ കൂടുതൽ സോഡിയം ലഭിക്കുന്നവിധം ഉപ്പ് കഴിക്കരുതെന്നു ലോകാരോഗ്യ സംഘടന പറയുന്നു. ഇതിന്റെ ഇരട്ടിയിലേറെ (4.3 ഗ്രാം) ഉപ്പു കഴിക്കുന്നവരാണ് അധികവും. പൊട്ടാസ്യം ക്ലോറൈഡ് ഉപ്പിലേക്കു മാറുകയാണ് ഉചിതമെന്നും പഠനം പറയുന്നു.
സോഡിയം ക്ലോറൈഡ് ഉപ്പിൽ നിന്നു നീക്കി പകരം പൊട്ടാസ്യം ചേർക്കുന്നതാണിത്. ശരീരത്തിന് ദിവസേന 3.5 ഗ്രാം പൊട്ടാസ്യം കിട്ടുന്നത് രക്തസമ്മർദവും ഹൃദ്രോഗവും കുറയ്ക്കാൻ നല്ലതാണ്. അതിേലക്കു മാറാൻ രാജ്യങ്ങളോടു നിർദേശിച്ചിരിക്കുകയാണ് ലോകാരോഗ്യസംഘടന.
content highlight: side effects of salt