Celebrities

രജനികാന്തിനും അമിതാഭ് ബച്ചനും അഭിനയമറിയില്ലെന്ന് നടൻ അലൻസിയർ; വിവാദം | Alanciar statement

വിവാദ പരമാർശവുമായി നടൻ അലൻസിയർ

ഇതിഹാസ നടന്മാരായ രജനികാന്തിനും അമിതാഭ് ബച്ചനും അഭിനയിക്കാൻ അറിയില്ല, വിവാദ പരമാർശവുമായി നടൻ അലൻസിയർ. നാരായണീന്റെ മൂന്നാണ്മക്കൾ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പ്രസ്മീറ്റിലായിരുന്നു വിവാദ പരാമർശം.

നിങ്ങൾ‌ എന്റെ ജീവിതത്തിൽ നടന്ന കാര്യം അറിയുമോ?. നിങ്ങൾ ഇത്രയും നേരം ജോജുവിനോട് തമിഴ് സിനിമയിൽ അഭിനയിച്ച കാര്യമൊക്കെ ചോദിച്ചു. ഞാൻ വേട്ടയ്യനിൽ അഭിനയിച്ച കാര്യം നിങ്ങൾ അറിഞ്ഞോ?. രജിനികാന്തിനൊപ്പവും അമിതാഭ് ബച്ചനൊപ്പവും ഞാൻ അഭിനയിച്ചു.

എനിക്ക് മുംബൈ വരെ ടിക്കറ്റ് തന്നു. ഞാൻ സത്യസന്ധനമായിട്ടാണ് പറയുന്നത്. തുറന്ന പുസ്തകം പോലെ പറയുകയാണ്. എനിക്ക് ഒരു രൂപ പോലും ശമ്പളം കിട്ടിയില്ല. മുംബൈയിലേക്ക് ടിക്കറ്റ് തന്നു, ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും തന്നു. ജഡ്ജി വേഷത്തിൽ അവിടെ പോയി ഇരിക്കണം എന്ന് എന്നോട് പറഞ്ഞു.

അമിതാഭ് ബച്ചനും രജനികാന്തും എങ്ങനെയാണ് അഭിനയിക്കുന്നതെന്ന് കാണണമെന്ന് വിചാരിച്ച് മാത്രമാണ് ഞാൻ പോയത്. അല്ലാതെ തമിഴ് സിനിമ ചെയ്യണമെന്നോ അവിടം കീഴടക്കണമെന്നോ ഞാൻ ചിന്തിക്കുന്നില്ല. ഇത് പറയുന്നത് കൊണ്ട് എനിക്ക് ഇനി തമിഴിൽ അവസരം കിട്ടുമെന്ന് തോന്നുന്നില്ല. ഞാൻ ചേംബറിൽ ഇരിക്കുന്നു.

രജനികാന്ത് സാറും അമിതാഭ് ബച്ചൻ സാറും രണ്ട് വശത്തായുണ്ട്. പണ്ട് പഠിക്കുന്ന സമയത്തൊക്കെ രജനികാന്ത് പറന്നുപോകുന്ന റോക്കറ്റ് ചുണ്ടുകൊണ്ട് കടിച്ച് നിർത്തുന്ന സീനുകളൊക്കെ കണ്ടിട്ടുണ്ട്. ഇയാൾ എങ്ങനെയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്ക് കാണണമായിരുന്നു. അങ്ങനെ മാത്രമാണ് പോയത്.

ഒരു ദിവസത്തെ ഷൂട്ടിം​​ഗാണ് ഉണ്ടായിരുന്നത്. ആദ്യം രജനികാന്ത് വന്ന് ഒരു ആക്ഷൻ സീൻ ചെയ്തിട്ട് കോടതിയിൽ നിന്ന് ഇറങ്ങിപോയി. പിന്നീട്, സിം​ഹത്തിന്റെ ​ഗർജ്ജനം പോലെ അമിതാഭ് ബച്ചൻ വന്ന് സംസാരിച്ചു. അപ്പോൾ ജ‍ഡ്ജി ഞെട്ടി. ഇവരോടൊപ്പം പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് എനിക്ക് മനസിലായി. ഇവർക്ക് രണ്ടുപേർക്കും അഭിനയം അറിയില്ലെന്ന് അപ്പോഴാണ് തനിക്ക് മനസിലായതെന്നും”- അലൻസിയർ പറഞ്ഞു