വടക്കഞ്ചേരിക്കു സമീപം കണ്ണമ്പ്ര പൂത്തറയിൽ സ്ത്രീ തൊഴിലാളികളുടെ ഇടയിലേക്കു കാർ ഇടിച്ചു കയറി 8 പേർക്കു പരുക്ക്. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ തൃശൂർ മെഡിക്കൽ കോളജിലും മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മഞ്ഞപ്രയിലെ ജോലിക്കു ശേഷം പുളിങ്കൂട്ടം റോഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു സ്ത്രീകൾ.
കാറോടിച്ച ആളെയും അപകടം ഉണ്ടാക്കിയ കാറും വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. പരുക്കേറ്റവരെ നാട്ടുകാരുടെ നേതൃത്വത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
STORY HIGHLIGHT: women injured in car accident