പകുതിവിലയ്ക്ക് ലാപ്‌ടോപ്പും മറ്റും നല്‍കാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയെന്നാരോപിച്ച് നജീബ് കാന്തപുരത്തിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ ഡി.വൈ.എഫ്.ഐയുടെ അധിക്ഷേപമുദ്രാവാക്യം. എം.എല്‍.എയെ ‘കുള്ളനെ’ന്ന് വിളിച്ചായിരുന്നു ഡി.വൈ.എഫ്.ഐയുടെ അധിക്ഷേപം. എം.എല്‍.എ. ഓഫീസിലേക്കായിരുന്നു ഡി.വൈ.എഫ്.ഐ. മാര്‍ച്ച്. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ഡോ. പി. സരിന്‍.
‘കള്ളാ, കുള്ളാ നജീബേ…’ എന്ന മുദ്രാവാക്യമായിരുന്നു ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ഉദ്ഘാടനത്തിന് പിന്നാലെ മാര്‍ച്ച് അക്രമാസക്തമായി. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസുമായി ഉന്തും തള്ളുമുണ്ടായി. കൊടുവള്ളി മാഫിയാസംഘത്തിന്റെ ലീഡറായി നജീബ് കാന്തപുരം പെരിന്തല്‍മണ്ണക്കാരെ പറ്റിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സരിന്‍ പ്രസംഗിച്ചു.
STORY HIGHLIGHT: