വയനാട്ടിൽ നിരോധിത മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട രാസലഹരിയുമായി യുവതിയും യുവാവും പോലീസ് പിടിയിൽ. മണിപ്പൂർ ചുരചന്തപൂർ ചിങ്ലും കിം, കർണാടക, ഹാസ്സൻ സ്വദേശിയായ ഡി. അക്ഷയ് എന്നിവരെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
നിയമാനുസൃത രേഖകളോ, മെഡിക്കൽ ഓഫിസറുടെ കുറിപ്പടിയോ ഇല്ലാതെ സ്പാസ്മോ പ്രോക്സി വോൺ പ്ലസ് ടാബ്ലറ്റ്സ് ആണ് ഇവർ കൈവശം സൂക്ഷിച്ചിരുന്നത്. ഇവരിൽ നിന്നും 19.32 ഗ്രാം ടാബ്ലറ്റ് ആണ് പിടിച്ചെടുത്തത്. പോലീസ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
STORY HIGHLIGHT: illegal drug tablets case