ആലപ്പുഴ മുഹമ്മയിൽ ജ്വല്ലറിയിൽ മോഷ്ടാവിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ ജ്വല്ലറി ഉടമ വിഷദ്രാവകം കഴിച്ച് ജീവനൊടുക്കി. മണ്ണഞ്ചേരി സ്വദേശി പണിക്കാപറമ്പിൽ രാധാകൃഷ്ണൻ ആണ് മരിച്ചത്. മുഹമ്മയിലെ രാജി ജ്വല്ലറിയുടെ ഉടമയാണ് രാധാകൃഷ്ണൻ.
കടുത്തുരുത്തി പൊലീസ് പിടികൂടിയ സെൽവരാജ് മോഷ്ടിച്ച ആഭരണങ്ങൾ മുഹമ്മയിലെ ജ്വല്ലറിയിലായിരുന്നു വിറ്റത്. വിഷം കഴിച്ച രാധാകൃഷ്ണനെ പ്രതിക്കൊപ്പമുണ്ടായിരുന്ന പോലീസ് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജ്വല്ലറിയിൽ മോഷ്ടാവുമായി എത്തി പോലീസ് കാര്യങ്ങള്‍ ചോദിക്കുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവം ഉണ്ടായത്.
STORY HIGHLIGHT: jewellery owner