Kerala

നിയന്ത്രണം വിട്ട ലോറി ബൈക്കിലും മറ്റൊരു ലോറിയിലും ഇടിച്ചു; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം – lorry accident two youth died

കാഞ്ഞങ്ങാട് പടന്നക്കാട് ദേശീയ പാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശികളായ ആഷിക്ക്, തൻവീർ എന്നിവരാണ് മരിച്ചത്. ബൈക്ക് ലോറിക്കടിയിൽപ്പെട്ടാണ് യുവാക്കൾ മരിച്ചത്. നീലേശ്വരം ഭാഗത്ത് നിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് മറ്റൊരു ലോറിയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറിയുടെ ഡ്രൈവർ മദ്യ ലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

STORY HIGHLIGHT: lorry accident two youth died