Kerala

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; 3 ദിവസങ്ങളിലായി 3 ജില്ലകളിലെ പരിപാടികളിൽ പങ്കെടുക്കും

കല്പറ്റ: മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി വയനാട് എംപിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ കണ്ണൂരിൽ വിമാനം ഇറങ്ങുന്ന പ്രിയങ്ക, റോഡ് മാർഗമാണ് മാനന്തവാടിയിലെത്തുക. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക. എല്ലായിടത്തും ബൂത്ത് തല നേതാക്കന്മാരുടെ കൺവെൻഷനുകളിൽ പ്രിയങ്ക പങ്കെടുക്കും.

വൈകിട്ടോടെ കണിയാംപറ്റ പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളിയിലും പ്രിയങ്ക സന്ദർശനം നടത്തും. ഞായറാഴ്ച ഏറനാട്, തിരുവമ്പാടി നിയോജകമണ്ഡലങ്ങളിലും തിങ്കളാഴ്ച വണ്ടൂർ, നിലമ്പൂർ നിയോജകമണ്ഡലങ്ങളിലും ബൂത്ത്‌ തല നേതൃസംഗമങ്ങളിൽ പ്രിയങ്ക പങ്കെടുക്കും.