ഗായകനും നടനുമായ ലക്കി അലിയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഇപ്പോഴിതാ ഗായകൻ തന്റെ നാലാമത്തെ വിവാഹത്തിന് ഒരുങ്ങുകയാണ്. ഡൽഹി സുന്ദര്‍ നഴ്സറിയിൽ നടന്ന 18-ാമത് കഥകാർ ഇന്റര്‍നാഷണല്‍ സ്റ്റോറിടെല്ലർ ഫെസ്റ്റിവലിലാണ് അദ്ദേഹം വീണ്ടും വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.
പരിപാടിയിൽ ലക്കി അലി തന്റെ ചില ഐക്കണിക് ഗാനങ്ങൾ അവതരിപ്പിച്ചിരുന്നു. അവയുടെ പിന്നിലെ കഥകള്‍ പറയുമ്പോഴാണ് ലക്കി അലി ‘എന്റെ സ്വപ്നം വീണ്ടും വിവാഹം കഴിക്കുക എന്നതാണ്.’ എന്ന് പറഞ്ഞത്. അലിയുടെ സ്വകാര്യ ജീവിതവും അദ്ദേഹത്തിന്റെ സംഗീത ജീവിതം പോലെ തന്നെ സംഭവബഹുലമായിരുന്നു. വിവാഹ ബന്ധങ്ങളില്‍ തനിക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ച് ഇണകൾക്ക് അറിയാമായിരുന്നുവെന്ന് അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ അലി സൂചിപ്പിച്ചിരുന്നു.
1996-ൽ അദ്ദേഹം ഓസ്ട്രേലിയക്കാരിയായ മേഗൻ ജെയ്ൻ മക്ക്ലിയറിയെ വിവാഹം കഴിച്ചു. സുനോ എന്ന ആൽബത്തിന്റെ നിർമ്മാണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ഈ ബന്ധത്തിൽ ഇരുവർക്കും രണ്ട് കുട്ടികളുണ്ട്, തവൂസ്, തസ്മിയ. പിന്നീട് ഇവര്‍ വിവാഹ മോചിതയായി. 2000-ൽ അദ്ദേഹം അനാഹിത എന്ന പേർഷ്യൻ യുവതിയെ വിവാഹം കഴിച്ചു. അവൾ ഇസ്ലാം മതം സ്വീകരിച്ച് ഇനയ എന്ന പേര് സ്വീകരിച്ചു. അവർക്ക് സാറ, റയ്യാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. 2010ൽ ബ്രിട്ടീഷ് മോഡലായ കെയ്റ്റ് എലിസബത്ത് ഹാലയെയാണ് മൂന്നാമത് ലക്കി അലി വിവാഹം കഴിച്ചത്. എന്നാല്‍ 2017ൽ ഇവർ വിവാഹമോചിതരായി.
ഒ സനം എന്ന ഗാനമാണ് ലക്കി അലിയെ ഏറെ പ്രശസ്തനാക്കിയത്. ഏക് പാല് ജീന അടക്കമുള്ള ഒട്ടേറെ ഗാനങ്ങള്‍ ലക്കി അലിയുടേതായിട്ടുണ്ട്. നടനെന്ന നിലയിലും ശ്രദ്ധേയനാണ് ലക്കി അലി.
STORY HIGHLIGHT: lucky alis dream is to marry again