Food

വൈകുന്നേരം ചായക്കൊപ്പം കഴിക്കാൻ കിടിലൻ കാബേജ് പക്കാവട ആയാലോ?

കാബേജ് പക്കാവട ഉണ്ടാക്കിയാലോ? വൈകുന്നേരം ചായക്കൊപ്പം കഴിക്കാവുന്ന ഒരു കിടിലൻ സ്നാക്ക്സ് റെസിപ്പി.

ആവശ്യമായ ചേരുവകള്‍

  • 1 കപ്പ് നന്നായി അരിഞ്ഞ കാബേജ്
  • 1/4 കപ്പ് കടലമാവ്/പയര്‍ മാവ്
  • 2 ടീസ്പൂണ്‍- അരിപ്പൊടി
  • 2-3 പച്ചമുളക്
  • 1/2 സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
  • ഒരു കൂട്ടം കറിവേപ്പില
  • 1/2 സ്പൂൺ ചിക്കന്‍ മസാല പൊടി (ഓപ്ഷണല്‍)
  • 1/4 സ്പൂൺ മുളകുപൊടി
  • 1/6 സ്പൂൺ മഞ്ഞള്‍പ്പൊടി
  • രുചിക്ക് ഉപ്പ്
  • വറുത്തെടുക്കാനുള്ള എണ്ണ

തയാറാക്കുന്ന വിധം

ചെറുതായി അരിഞ്ഞ കാബേജ്, കടലമാവ്, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ഒരു പാത്രത്തില്‍ എടുക്കുക. കൈകൊണ്ട് നന്നായി ഇളക്കുക. ചിക്കന്‍ മസാലയും ഉപ്പും ചേര്‍ക്കുക. മിക്‌സിയില്‍ കുറച്ച് വെള്ളം ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക (അധികം വെള്ളം ചേര്‍ക്കരുത്) ഒരു പാനില്‍ എണ്ണ ചൂടാക്കുക. കൈയ്യില്‍ ഒരു പിടി പേസ്റ്റ് എടുത്ത് എണ്ണയില്‍ തളിക്കുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറം വരെ ഫ്രൈ ചെയ്യുക. ചൂടോടെ ബ്ലാക്ക് ടീക്കൊപ്പം വിളമ്പുക.