മൂത്തമകൻ ജുനൈദ് ഖാന്‍ നായകനായി എത്തുന്ന ലൗയാപ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ തിരക്കിലാണ് ആമിർ ഖാൻ. അതേ സമയം ജീവിതത്തില്‍ പുതിയൊരു ബന്ധത്തിന് ആമിര്‍ തുടക്കമിട്ടുവെന്നാണ് വിവരം. ബാംഗ്ലൂർ സ്വദേശിയായ ഗൗരി എന്ന യുവതിയുമായി ആമിര്‍ ഡേറ്റിംഗിലാണ് എന്നാണ് ബോളിവുഡിലെ പുതിയ ഗോസിപ്പ്.
എങ്ങിനൊയണ് ആമീര്‍ യുവതിയെ പരിചയപ്പെട്ടത് എന്നും ആരാണ് ഇവരെന്നും വ്യക്തമല്ല. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് ഗൗരി എന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഈ വാര്‍ത്ത ആമിറോ അടുത്ത വൃത്തങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.
റീന ദത്തയായിരുന്നു ആമീറിന്റെ ആദ്യഭാര്യ. 1986 ല്‍ വിവാഹിതരായ ഇവര്‍ 2002 ല്‍ വേര്‍പിരിഞ്ഞു. 2001 ല്‍ ലഗാന്റെ സെറ്റില്‍ വച്ചാണ് സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കിരണ്‍ റാവുവിനെ ആമീര്‍ പരിചയപ്പെടുന്നത്. 2005 ല്‍ ഇവര്‍ വിവാഹിതരായി എങ്കിലും 2021ല്‍ ഇരുവരും വേർപിരിഞ്ഞു. ആര്‍.എസ് പ്രസന്ന സംവിധാനം ചെയ്യുന്ന സിത്താരെ സമീന്‍ പര്‍ ആണ് ആമീര്‍ ഖാന്റെ പുതിയ സിനിമ.
STORY HIGHLIGHT: aamir khans new ladyloves