Investigation

സുനാമി മുന്നറിയിപ്പ്, കേരള തീരത്ത് ഇല്ല: ലക്ഷദ്വീപിന് പടിഞ്ഞാറ് മൂന്നു ചെറിയ ഭൂകമ്പങ്ങള്‍; കാസര്‍ഗോഡ് ചെറിയ പ്രകമ്പനങ്ങള്‍ ഉണ്ടായതില്‍ ആശങ്ക വേണ്ടെന്ന് ദുരന്ത നിവാരണ അഥോറിട്ടി (എക്‌സ്‌ക്ലൂസിവ്)

കേരളത്തിന്റെ തീര പ്രദേശങ്ങളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ഭയപ്പാടോടെയാണ് കഴിഞ്ഞിരുന്നത്. കാരണം സുനാമി സാധ്യതകള്‍ ഉണ്ടെന്ന് കാട്ടി സോഷ്യല്‍ മീഡിയകളിലും, ഓണ്‍ലൈന്‍ മീഡിയകളിലും പ്രചരിച്ച വാര്‍ത്തകളും വിശകലനങ്ങളും, ചിത്രങ്ങളുമാണ് ഇതിനു പിന്നില്‍. എന്നാല്‍, കേരള തീരത്ത് സുനാമി മുന്നറിയിപ്പോ-ഭൂകമ്പ സാധ്യതകളോ ഇല്ലെന്ന് സുവ്യക്തമായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വ്യാജ വാര്‍ത്തകള്‍ വിശ്വസിച്ച് വീടുകളില്‍ ഭയന്നിരിക്കുന്നവരും, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരും ദുരന്ത നിവാരണ അതോറിട്ടിയുടെ പ്രഖ്യാപനം ഉള്‍ക്കൊണ്ട് സത്യം മനസ്സിലാക്കണം. ഇന്ന് പുലര്‍ച്ചെ കാസര്‍ഗോഡ് ജില്ലയുടെ വിവധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ പ്രകമ്പനങ്ങള്‍ ഉണ്ടായതാണ് ആശങ്കയ്ക്കും, വ്യാജ വാര്‍ത്ത പരക്കാനും കാരണമായതെന്നാണ് ദുരന്ത നിവാരണ അതോറിട്ടിയുടെ വിശദീകരണം.

എന്നാല്‍, കേരള തീരങ്ങളില്‍ സുനീമിയോ- കര പ്രദേശങ്ങളില്‍ ഭൂകമ്പത്തിന്റെയോ സാധ്യതകള്‍ ഒന്നും തന്നെ കണ്ടെത്താനായില്ല. അതുകൊണ്ടു തന്നെ മുന്നറിയിപ്പുകളും നല്‍കിയിട്ടില്ല. അതേസമയം, ലക്ഷദ്വീപിന് പടിഞ്ഞാറ് വശത്തായി മൂന്ന് ചെറു ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. റിക്ടര്‍ ്‌സെയിലില്‍ 4.3, 4.2, 4.7 രേഖപ്പെടുത്തിയ ചെറു ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ ഡാറ്റാബേയില്‍ നിന്നും വിവരമുണ്ട്.

എന്നാല്‍, കേരള തീരത്തോ, കര ഭാഗങ്ങളിലോ ഭൂകമ്പം ുണ്ടായെന്നുള്ള വിവരം ഇതുവരെ ഇല്ല. ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തുണ്ടായ ചെറു ഭൂകമ്പത്തിന്റെ ഭാഗമായുണ്ടായ പ്രകമ്പനമാണോ കാസര്‍ഗോഡ് ഉണ്ടായതെന്നുള്ള അറിവുമില്ല. ഈ സാഹചര്യത്തില്‍ കേരള തീരത്തിനോ ജനങ്ങള്‍ക്കോ പ്രത്യേക മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ലെന്നും ദുരന്ത നിവാരണ അതോറിട്ടി അധികൃതര്‍ അന്വേഷണത്തോടു പറഞ്ഞു.

  • വ്യാജ വാര്‍ത്തകള്‍ പടയ്ക്കരുത്

ദുരന്തങ്ങളെ കുറിച്ചോ ദുരന്ത മുന്നറിയിപ്പുകളെ കുറിച്ചോ വ്യാജ വാര്‍ത്തകള്‍ പടച്ചു വിടരുതെന്ന് ദുരന്ത നിവാരണ അതോറിട്ടി. ഇത്തരം വാര്‍ത്തകള്‍ സാധാരണ ജനങ്ങളെ പരിഭ്രാന്തരാക്കും. വ്യാജ വാര്‍ത്തകള്‍ കേട്ടായിരിക്കും ജനങ്ങള്‍ക്ക് അപകടം സംഭവിക്കുക. മാത്രമല്ല, അധികൃതര്‍ നല്‍കുന്ന ശരിയായ നിര്‍ദ്ദേശം പാലിക്കാനും ജനങ്ങള്‍ മടിക്കും. കാരണം, ഏതാണ് ശരിയെന്നും ഏതാണ് തെറ്റെന്നും തിരിച്ചറിയാന്‍ കഴിയാത്തതു കൊണ്ടാണ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ മടികാണിക്കുക.

ദുരന്ത മുഖങ്ങളില്‍ മാധ്യമങ്ങള്‍(ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ) കാണിക്കേണ്ട ചില ചിട്ടകളും, മാന്യതയുമുണ്ട്. ജനങ്ങളെ പാനിക്ക് ആക്കാതെ, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും, സന്നദ്ധ സേവനം നടത്തുന്നവരുടെ സഹായവും, സൈനിക കേന്ദ്രങ്ങളുടെ മാര്‍ഗ നിര്‍ദ്ദേശങ്ങളും മാത്രമേ വാര്‍ത്തയാക്കാവൂ. ഇത് ദുരന്തങ്ങളില്‍പ്പെടുന്നവര്‍ക്ക് ഏറെ ആസ്വാസം നല്‍കുന്നതാണ്. ഉത്തരവാദിത്വത്തോടെ പെരുമാറുകയും, ഓരോ വാക്കും ജനങ്ങളെയും സര്‍ക്കാരിനെയും സഹായിക്കുന്ന തരത്തിലായിരിക്കണം ഉപയോഗിക്കേണ്ടത്.

ഒരു വലിയ സമൂഹത്തെ ദുരന്ത മുഖത്ത് നിര്‍ത്തിക്കൊണ്ട് വാര്‍ത്തകള്‍ വ്യാജമായി സൃഷ്ടിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരും, ദുരന്ത മുഖത്ത് ഫോട്ടോഷൂട്ടും, സെല്‍ഫിയും എടുക്കുന്നവരും വര്‍ദ്ധിച്ചു വരുന്ന ഘട്ടത്തില്‍ ഇത്തരം പ്രവണതകളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. ഇന്നു പുലര്‍ച്ചെ കാസര്‍ഗോഡുണ്ടായ ചെറു പ്രകമ്പനങ്ങളെ സുനാമിയോളം പെരുപ്പിച്ച് വാര്‍ത്തയാക്കിയവര്‍ ചെയ്തത് വലിയ കുറ്റം തന്നെയാണ്. എന്താണ് സംഭവിച്ചതെന്നും,

എന്താണ് അതിന് പരിഹാര മാര്‍ഗവുമെന്ന് അധികൃതരുമായി ആശയ വിനിമയം നടത്തിയ ശേഷം വാര്‍ത്ത നല്‍കേണ്ടതായിരുന്നു. ഇത് ദുരന്ത മുഖത്തെ വാര്‍ത്താ റിപ്പോര്‍ട്ടിംഗിന്റെ പ്രാഥമിക പാഠമാണ്. എല്ലാ വാര്‍ത്തഖലെയും പോലെ ദുരന്ത വാര്‍ത്തകളെയും മുന്നറിയിപ്പുകളെയും യുദ്ധ റിപ്പോര്‍ട്ടിംഗിനെയം കാണരുതെന്നും ദുരന്ത നിവാരണ അതോറിട്ടി അദികൃതര്‍ പറയുന്നു.

CONTENT HIGH LIGHTS; Tsunami warning, no off Kerala coast: Three minor earthquakes west of Lakshadweep; No need to worry over minor tremors in Kasaragod: Disaster Management Authority (Exclusive)

Latest News