Viral

മരിക്കുന്നതിന് മുൻപ് ഭർത്താവുണ്ടാക്കിയ കറി രണ്ട് വർഷങ്ങൾക്ക് ശേഷം കഴിച്ച് യുവതി; വീഡിയോ വൈറൽ – woman eats 2 year old curry

ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഭക്ഷണത്തിന്‍റെ പ്രാധാന്യമേറെയാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. രണ്ടു വര്‍ഷം മുമ്പ് മരിച്ചുപോയ തന്‍റെ ഭര്‍ത്താവുണ്ടാക്കിയ കറി കഴിക്കുന്ന യുവതിയുടെ വീഡിയോയാണിത്. മരിക്കുന്നതിന് മുമ്പ് ഭര്‍ത്താവ് ടോണി അവസാനമായുണ്ടാക്കിയ കറിയാണ് ഭാര്യ സബ്റീന കേടുവരാതെ സൂക്ഷിച്ച് വെച്ചത്.

ടോണിയുണ്ടാക്കിയ കറി എന്നേക്കുമായി സൂക്ഷിച്ചു വയ്ക്കാനായിരുന്നു ആദ്യം സബ്റീനയുടെ തീരുമാനം. എന്നാൽ ഇരുവരും താമസിച്ചിരുന്ന വീട്ടില്‍ നിന്നും സബ്റീന മാറി താമസിക്കാന്‍ പോവുന്നതിനാൽ തീരുമാനം മാറ്റുകയായിരുന്നു. കറി ഫ്രീസ് ചെയ്ത് സൂക്ഷിക്കുകയായിരുന്നു യുവതി. വീഡിയോയിൽ, തന്‍റെ ഭർത്താവ് ടോണി നന്നായി പാചകം ചെയ്യുമായിരുന്നു എന്നും സബ്റീന പറഞ്ഞു.

‘ഞാൻ എന്തെങ്കിലും കഴിക്കണമെന്ന് ആഗ്രഹിക്കുമ്പോഴെല്ലാം, അദ്ദേഹം എനിക്കായി അത് ഉണ്ടാക്കിത്തരും, ഈ വീട്ടിലെ എന്‍റെ അവസാനത്തെ ഭക്ഷണത്തിന് നന്ദി ടോണി.’ സബ്റീന വീഡിയോയിലൂടെ പറഞ്ഞു. അഞ്ച് ദശലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.

STORY HIGHLIGHT: woman eats 2 year old curry cooked by late husband

Latest News