Sports

കോപ്പ ഡെൽ റേ ഫുട്ബോൾ: വലൻസിയയെ 5–0ന് തകർത്ത് ബാർസ സെമിയിൽ…|copa del rey

കോപ്പ ഡെൽ റേ ഫുട്ബോളിൽ വലൻസിയയെ 5–0നു തകർത്ത് ബാർസിലോന സെമിഫൈനലിൽ

കോപ്പ ഡെൽ റേ ഫുട്ബോളിൽ വലൻസിയയെ 5–0നു തകർത്ത് ബാർസിലോന സെമിഫൈനലിൽ. ഫെറാൻ ടോറസിന്റെ ഹാട്രിക്കാണ് ബാർസയ്ക്കു വലിയ വിജയമൊരുക്കിയത്. ഫെർമിൻ ലോപസ്, ലമീൻ യമാൽ എന്നിവരും ഗോൾ നേടി.

രണ്ടാഴ്ച മുൻപ് സ്പാനിഷ് ലീഗിലും ബാർസ 7–1ന് വലൻസിയയെ തോൽപിച്ചിരുന്നു. എല്ലാ ചാംപ്യൻഷിപ്പുകളിലുമായി 7 മത്സരങ്ങളിൽ 26 ഗോളുകളാണ് ബാർസ നേടിയത്. ഒസാസൂനയെ 2–0നു തോൽപിച്ച് റയൽ സോസിദാദും സെമിഫൈനലിലെത്തി. റയൽ മഡ്രിഡും അത്‌ലറ്റിക്കോ മഡ്രിഡും കഴി‍ഞ്ഞ ദിവസം സെമിയിലെത്തിയിരുന്നു.