Celebrities

പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ വിവാഹിതനായി – priyanka chopras brother siddharth married

നടി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ഥും നീലം ഉപാധ്യായയും വിവാഹിതരായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വിവാഹാഘോഷങ്ങളുടെ തിരക്കിലായിരുന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും കുടുംബവും. ജുഹുവിലെ മഹാരാഷ്ട്ര ആന്റ് ഗോവ മിലിട്ടറി ക്യാമ്പിലെ വേദിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

ഒരാഴ്ച മുന്‍പാണ് സിദ്ധാര്‍ഥും നീലവും തമ്മിലുള്ള വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്. മെഹന്ദി, ഹല്‍ദി, സംഗീത്, തിലക് തുടങ്ങിയ ഒട്ടേറെ ആഘോഷങ്ങള്‍ നടത്തിയിരുന്നു. രേഖ, നിതാ അംബാനി എന്നിവരും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

ഡേറ്റിങ്ങ് ആപ്പായ ബംബിളിലൂടെയാണ് സിദ്ധാര്‍ഥും നീലമും പരിചയപ്പെട്ടതും പ്രണയത്തിലായതുമെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലൂടെ പ്രിയങ്ക പറഞ്ഞിരുന്നു.

STORY HIGHLIGHT: priyanka chopras brother siddharth married

Latest News