Kerala

ജോസഫ് ടാജറ്റ് ഇനി തൃശൂര്‍ ഡിസിസി അധ്യക്ഷന്‍; തീരുമാനം മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടേത് | joseph-tajet-is-the-thrissur-dcc-president

ഡിസിസിയിലെ സംഘര്‍ഷത്തിന് പിന്നാലെ ജോസ് വള്ളൂര്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു

തൃശൂര്‍: ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗേയുടേതാണ് തീരുമാനം. ജോസഫ് ടാജറ്റ് നിലവില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവാണ്.

ഡിസിസിയിലെ സംഘര്‍ഷത്തിന് പിന്നാലെ ജോസ് വള്ളൂര്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. അതിന് ശേഷം എട്ട് മാസമായി തൃശൂര്‍ ഡിസിസിക്ക് സ്ഥിരം അധ്യക്ഷന്‍ ഉണ്ടായിരുന്നില്ല. വി കെ ശ്രീകണ്ഠന്‍ എംപിക്കായിരുന്നു താല്‍ക്കാലിക ചുമതല.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയെത്തുടര്‍ന്ന് ഡിസിസി അധ്യക്ഷനും യുഡിഎഫ് ചെയര്‍മാനും ഒഴിഞ്ഞതിന് ശേഷമുള്ള അനിശ്ചിതത്വം തൃശൂരിലെ കോണ്‍ഗ്രസില്‍ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു.

content highlight: joseph-tajet-is-the-thrissur-dcc-president