തയ്യാറാക്കുന്ന വിധം
പച്ചരിയും പരിപ്പും കഴുകി അര മണിക്കൂർ കുതിർത്ത് വെളളം വാറ്റി വക്കുക. ഒരു കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, ശേഷം ജീരകം, വറ്റൽമുളക് എന്നിവ ചേർക്കുക. ഉരുളകിഴങ്ങ്, സവാള , തക്കാളി ,ഒരു ചെറിയ കഷ്ണം കായം എന്നിവ ചേർത്ത് ഇളക്കുക.(പച്ചകറികൾ ഇഷ്ടാനുസരണം ചേർക്കാവുന്നതാണ്.)
മഞ്ഞപൊടി, മുളക്പൊടി, ഉപ്പ് എന്നിവ ചേർത്ത് പൊടികളുടെ പച്ച മണം മാറുന്ന വരെ ഇളക്കി കൊടുക്കുക. നേരത്തെ വെള്ളം വാറ്റി വച്ചിരിക്കുന്ന അരിയും പരിപ്പും ആവശ്യത്തിന് വെള്ളവും ചേർക്കുക. Cooker adach വച്ച് 2 whistle..
മല്ലിയില തൂവി കൊടുത്ത് വിളമ്പാവുന്നതാണ്.
(നല്ല പുളി ഉള്ള തക്കാളി അല്ലെങ്കിൽ പുളി വേണം എന്ന് തോന്നുകയാണെങ്കിൽ അല്പം പുളിവെള്ളം മല്ലിയില ചേർക്കുന്നതിനോടൊപ്പം തന്നെ ചേർക്കാവുന്നതാണ്.)