തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് കണ്ടക്ടറുടെ മൃതദേഹം ആറ്റിങ്ങൽ പൂവൻപാറ വാമനപുരം നദിയിൽ കണ്ടെത്തി. പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് കണ്ടക്ടറായ അരുണ്‍ (41) ആണ് മരിച്ചത്. അരുണിനെ കാണാനില്ലെന്ന് ചൂണ്ടികാട്ടി ഭാര്യ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി പരാതി നൽകിയിരുന്നു. തുടര്‍ന്ന് ആറ്റിങ്ങൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പൂവൻപാറ വാമനപുരം നദിയുടെ ഭാഗത്ത് ഇയാളുടെ സ്കൂട്ടര്‍ കണ്ടെത്തിയിരുന്നു.
പുഴയിൽ ചാടിയിട്ടുണ്ടാകാമെന്ന സംശയത്തിൽ ഇന്ന് രാവിലെ ആറ്റിങ്ങൽ ഫയര്‍ഫോഴ്സ് സ്കൂബാ സംഘം പുഴയിൽ തെരച്ചിൽ നടത്തുകയായിുരന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കിളിമാനൂർ സ്വദേശിയായ ഇയാൾ ആറ്റിങ്ങലിലാണ് ഇപ്പോൾ താമസിക്കുന്നത്. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.