കട്ടക്ക്: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. പേസര്‍ മാര്‍ക്ക് വുഡ് ഇംഗ്ലണ്ട് പ്ലേയിങ ഇലവനില്‍ തിരിച്ചെത്തി. പേസര്‍മാരായ ഗുസ് അറ്റ്കിന്‍സണും ജാമി ഓവര്‍ടണും ഇംഗ്ലണ്ട് ഇലവനിലുണ്ട്.
ഇന്ത്യന്‍ നിരയില്‍ പരിക്കു ഭേദമായി വിരാട് കോഹ്‌ലി തിരിച്ചെത്തി. ഇതോടെ യശസ്വി ജയ്‌സ്വാള്‍ ടീമില്‍ നിന്ന് പുറത്തായി. കുല്‍ദീപ് യാദവിനു പകരം വരുണ്‍ ചക്രവര്‍ത്തിയും ഇലവനില്‍ ഇടം നേടി. താരത്തിന്റെ ഏകദിന അരങ്ങേറ്റമാണിത്.
ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം മത്സരവും ജയിച്ച് ടി20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കി ചാംപ്യന്‍സ് ട്രോഫി തയാറെടുപ്പുകള്‍ ഗംഭീരമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ആത്മവിശ്വാസം തിരിച്ചുപിടിക്കാനാണ് ജോസ് ബട്ലറുടെ ഇംഗ്ലണ്ടിന്റെ ശ്രമം.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍: ഫിലിപ്പ് സാള്‍ട്ട്, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്ലര്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ജാമി ഓവര്‍ടണ്‍, ഗസ് അറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, സാഖിബ് മഹ്മൂദ്.
ഇന്ത്യ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.
content highlight: Ind vs Eng