അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ നടപടി കടുപ്പിച്ചിരിക്കുന്ന ഈ സമയത്തും യു.എസില്‍ കഴിയുന്ന ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ കാര്യത്തില്‍ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹാരിയെ അമേരിക്കയില്‍ നിന്ന് നാടുകടത്തില്ലെന്നാണ് ട്രംപ് ഉറപ്പിച്ച് പറയുന്നു.
എനിക്ക് അദ്ദേഹത്തെ നാടുകടത്താന്‍ താത്പര്യമില്ല. അയാളെ ഞാന്‍ വെറുതെ വിടുകയാണ്. അല്ലെങ്കില്‍ തന്നെ ഹാരിക്ക് അദ്ദേഹത്തിന്റെ ഭാര്യയുമായി നിരവധി പ്രശ്‌നങ്ങളുണ്ടെന്നാണ് ട്രംപ് പരിഹാസമായി പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഹാരിയുടെ വിസ സംബന്ധിച്ച നിയമപരമായ പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. ഹാരിക്കും മേഗനുമെതിരേ ഡൊണാള്‍ഡ് ട്രംപ് നടത്തിവരുന്ന അതിക്ഷേപങ്ങളുടെ തുടര്‍ച്ചയായും ഇപ്പോഴത്തെ പ്രസ്താവനയെ വിലയിരുത്തുന്നുണ്ട്.
2020-ലാണ് ഹാരിയും ഭാര്യ മേഗന്‍ മര്‍ക്കലും ബ്രിട്ടീഷ് രാജകുടുംബം വിട്ട് കാലിഫോര്‍ണിയയിലേക്ക് എത്തുന്നത്. അതിനുശേഷം ഇരുവരും നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെ നിരവധി സംരംഭങ്ങളും ആരംഭിച്ചിരുന്നു.
STORY HIGHLIGHT: donald trump