മണിപ്പൂർ മുഖ്യമന്ത്രി ബിരേൺ സിംഗ് രാജിവെച്ചു. ഇന്ന് രാവിലെ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജി. വൈകുന്നേരത്തോടെ രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് നൽകി. മുഖ്യമന്ത്രിക്കൊപ്പം ബിജെപി നേതാവും മണിപ്പൂരിലെ മറ്റു മന്ത്രിമാരും ഉണ്ടായിരുന്നു.
നാളെ ബജറ്റ് സമ്മേളനം നടക്കാനിരിക്കെ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടു വാരാനിരിക്കെയാണ് രാജി. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം അത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയിരുന്നില്ല.
STORY HIGHLIGHT: manipur chief minister resigned