Movie News

പൊങ്കാല ; പുതിയ ലുക്കുമായി ഫൈനൽ ഷെഡ്യൂളിലേക്ക് – new malayalam movie pongala

തീര പ്രദേശത്തിൻ്റെ പ്രത്യേകിച്ചും ഒരു ഹാർബറിൻ്റെ പശ്ചാത്തലത്തിൽ ഏ.ബി. ബിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പൊങ്കാല’ എന്ന ചിത്രത്തിൻ്റെ അവസാന ഘട്ട ചിത്രീകരണം ഫെബ്രുവരി മധ്യത്തിൽ ആരംഭിക്കുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രീനാഥ് ഭാസി, യാമി സോന എന്നിവരുടെ പുതിയ ലുക്കിലുള്ള പോസ്റ്റർ പുറത്തു വിട്ടുകൊണ്ടാണ് ചിത്രത്തിൻ്റെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചിരിക്കുന്നത്.

യൂത്തിൻ്റെ ഇടയിൽ ഏറെ സ്വാധീനമുള്ള ശ്രീനാഥ് ഭാമ്പിയുടെ ഈ ലുക്ക് സോഷ്യൽ മീഡിയായിൽ വലിയ പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഗ്ലോബൽ പിക്ച്ചേർസ് എൻ്റെർടൈൻമെൻ്റിൻ്റെബാനറിൽ ഡോണ തോമസ് ദീപു ബോസ് അനിൽ പിള്ള എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരു ഹാർബറിനെ തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കിയ രണ്ടു ഗ്രൂപ്പുകളുടെ കിടമത്സരവും, പ്രതികാരവും, പ്രണയവും, സംഘർഷവുമൊക്കെ യാണ് തികച്ചും റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെഅവതരിപ്പിക്കുന്നത്. തീരപ്രദേശത്തിൻ്റെ യഥാർത്ഥ ജീവിതത്തിൻ്റെ ഒരു നേർരേഖ തന്നെയാണ് ഈ ചിത്രം. ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.

അര ഡസനോളം വരുന്ന മികച്ച ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ ഹൈലൈറ്റ് തന്നെയായിരിക്കും. അറുപതു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണവും, പുതിയ തലമുറയിലെ ഒരു സംഘം മികച്ച അഭിനേതാക്കളുടെ സാന്നിദ്ധ്യവുമൊക്കെ യായി വലിയ മുതൽമുടക്കിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. ശ്രീനാഥ് ഭാസി, കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ബാബുരാജ് മറ്റൊരു സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അലൻസിയർ, സുധീർ കരമന, കിച്ചു ടെല്ലസ്, സമ്പത്ത് റാം , സൂര്യാകൃഷ്, മാർട്ടിൻമുരുകൻ, ഇന്ദ്രജിത്ത് ജഗജിത്ത്, സ്മിനു സിജോ, രേണു സുന്ദർ ജീമോൻ ജോർജ്, ശാന്തകുമാരി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – പ്രജിതാ രവീന്ദ്രൻ, സംഗീതം – രഞ്ജിൻ രാജ് ,ഛായാഗ്രഹണം – ജാക്സൺ ജോൺസൺ, എഡിറ്റിംഗ് – കപിൽ കൃഷ്ണ, കലാസംവിധാനം – കുമാർ എടക്കര, മേക്കപ്പ് – അഖിൽ. ടി. രാജ്, നിശ്ചല ഛായാഗ്രഹണം – ജിജേഷ് വാടി, സംഘട്ടനം – രാജശേഖരൻ, മാഫിയാ ശശി, പ്രഭു ജാക്കി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ആയുഷ് സുന്ദർ, പബ്ലിസിറ്റി ഡിസൈനർ – ആർട്ടോകാർപ്പസ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഹരി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ- സെവൻ ആർട്ട്സ് മോഹൻ.വൈപ്പിൻ, ചെറായി ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

STORY HIGHLIGHT: new malayalam movie pongala