ബ്രൂവറി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് മാര്‍ത്തോമാ സഭാ അധ്യക്ഷന്‍ ഡോ. തിയോഡോസിസ് മാര്‍ത്തോമ മെത്രാപോലിത്ത. മദ്യത്തില്‍ മുങ്ങി നില്ക്കുന്ന നാടിനെ സര്‍വനാശത്തിലേക്ക് നയിക്കുമോ എന്ന് ഉത്കണ്ഠയുണ്ടെന്ന് മാര്‍ത്തോമാ സഭാ മെത്രാപോലിത്ത പറഞ്ഞു.
‘മലയാളികളുടെ മാനസികാരോഗ്യം തകര്‍ക്കുന്നതില്‍ മദ്യവും മയക്കുമരുന്നുകളും വഹിക്കുന്ന പങ്ക് ചെറുതല്ല. പാലക്കാട് ബ്രൂവറി തുടങ്ങാനായി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍, ഇപ്പോള്‍ തന്നെ മദ്യത്തില്‍ മുങ്ങിയ ഈ നാടിനെ സര്‍വനാശത്തിലേക്ക് നയിക്കുമോ എന്നതാണ് നമ്മുടെ ഉത്കണ്ഠ.’ മെത്രാപോലിത്ത പറഞ്ഞു. കഴിഞ്ഞ പുതുവത്സരത്തില്‍ കേരളം കുടിച്ച് തീര്‍ത്തത് അനേക കോടികളുടെ മദ്യമാണ്.
STORY HIGHLIGHT: mar thoma church criticizes brewery plans