Kerala

നായയെ കണ്ട് പേടിച്ച് കനാലിൽ വീണ 8 വയസ്സുകാരന് ദാരുണാന്ത്യം – falling into canal frightened by dog

കനാലിന്റെ ന‍ടപ്പാലത്തിൽ നിൽക്കവെ നായയെ കണ്ടു ഭയന്ന എട്ടു വയസ്സുകാരൻ കനാലിൽ വീണു മരിച്ചു. ഇരണൂർ നിരപ്പുവിള അനീഷ് ഭവനിൽ അനീഷിന്റെയും ശാരിയുടെയും മകൻ യാദവ് ആണു മരിച്ചത്. പഴിഞ്ഞം സെന്റ് ജോൺസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണു യാദവ്.

വീടിനു സമീപം കനാൽക്കരയിൽ നിൽക്കുകയായിരുന്ന മുത്തശ്ശിയുടെ അരികിലേക്കു പോകാനാണു യാദവ് താൽക്കാലിക നടപ്പാലത്തിലേക്കു കയറിയത്. എന്നാൽ നായയെ കണ്ടതോടെ പേടിച്ചു കാൽവഴുതി കനാലിലേക്കു വീഴുകയായിരുന്നു. ശക്തമായ അടിയൊഴുക്കുള്ള കല്ലടക്കനാലിലേക്കാണു കുട്ടി വീണത്. നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിലിന് പിന്നാലെ 130 മീറ്റർ അകലെയുള്ള നിരപ്പുവിള ഭാഗത്തുനിന്നു കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

STORY HIGHLIGHT: falling into canal frightened by dog