പത്തനംതിട്ട കുമ്പഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും ആയിരുന്ന എസ്.രാജേന്ദ്രന്റെ മകന് ആദര്‍ശ് ആണ് മരിച്ചത്. കുമ്പഴ ഭാഗത്ത് നിന്ന് മൈലപ്ര ഭാഗത്തേക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. റാന്നി ഭാഗത്തു നിന്നും വരികയായിരുന്ന കാറില്‍ ആദര്‍ശ് മാത്രമാണുണ്ടായിരുന്നത്.
സിമന്റ് കയറ്റി എതിര് ദിശയില്‍ പോകുകയായിരുന്ന ലോറിയില്‍ ഇടിച്ച് തെറിച്ച കാര്‍ സമീപത്തെ വീടിന്റെ ഗേറ്റില്‍ ഇടിച്ചാണ് നിന്നത്. മുന്‍ഭാഗംപൂര്‍ണ്ണമായി തകര്‍ന്ന കാറില്‍ നിന്ന് ഓടിക്കൂടിയവര്‍ക്ക് ആദര്‍ശിനെ പുറത്തിറക്കാനായില്ല. പത്തനംതിട്ടയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
.STORY HIGHLIGHT: kumbazha car lorry accident