പറവൂരിൽ 13.89 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പറവൂർ സ്വദേശിയായ അശ്വന്ത് ആണ് അറസ്റ്റിലായത്. നോർത്ത് പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എംഒ വിനോദും പാർട്ടിയും ചേർന്നാണ് ഇയാളെ പിടികൂടിയത്.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്) അനില്‍കുമാര്‍ കെഎച്ച്, സിവിൽ എക്സൈസ് ഓഫീസര്‍മാരായ ടിഎ രതീഷ് കുമാര്‍, ജെറിൽ ടിഎസ്, സമൽ ദേവ് പിഎസ്, വനിത സിവിൽ എക്സൈസ് ഓഫീസർ വിജു വിപി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പൗലോസ് ജേക്കബ് എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.
STORY HIGHLIGHT: mdma seized in paravur