India

വിവാഹ ചടങ്ങിൽ ന‍ൃത്തം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു – woman collapsed to death while dancing on the stage

മദ്ധ്യപ്രദേശിലെ വിധിഷ ജില്ലയിൽ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു. അടുത്ത ബന്ധുവിന്റെ വിവാഹ ആഘോഷ പരിപാടികളിൽ പങ്കെടുക്കാനായി ഇൻഡോറിൽ നിന്ന് വിധിഷയിലെത്തിയ പരിണീത ജയിൽ എന്ന യുവതിയാണ് മരിച്ചത്. യുവതിയുടെ നൃത്തത്തിന്റെയും തുടർന്ന് വേദിയിൽ കുഴഞ്ഞു വീഴുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വിവാഹ തലേദിവസമുള്ള ആഘോഷങ്ങൾ നടന്നുവരുന്നതിനിടെ യുവതി വേദിയിൽ കയറി നൃത്തം ചെയ്തു. ഇതിനിടെയാണ് പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും സെക്കന്റുകൾക്കുള്ളിൽ മുഖം കുത്തി വീഴുകയും ചെയ്യുന്നത്. നൃത്തം നിരവധിപ്പേ‍ർ മൊബൈൽ ക്യാമറകളിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയാഘാതം സംഭവിച്ചിരിക്കാം എന്നാണ് നിഗമനം.

STORY HIGHLIGHT: woman collapsed to death while dancing on the stage