Celebrities

അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി മമ്മൂട്ടിയുടെ മകള്‍..| Surumi Mammootty

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ സുറുമി തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവച്ചിരുന്നു

പൊതുവെ നമ്മുടെ നടീ – നടന്മാരെയും അവരുടെ മക്കളെയും കുടുംബത്തെയും എല്ലാം ആരാധകര്‍ക്ക് അറിയാം. സോഷ്യല്‍ മീഡിയയിലൂടെ താര പുത്രി-പുത്രന്മാരുടെ വിശേഷങ്ങളും സ്ഥിരം അറിയുന്നുണ്ട്, ഫോട്ടോകള്‍ കാണുന്നുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെ പ്രിയപ്പെട്ട മകള്‍ സുറുമി മമ്മൂട്ടിയുടെ മാത്രം ഒരു വിവരവുമില്ല. അഭിനയത്തിന്റെ ഏരിയയിലേക്കേ സുറുമി വന്നിട്ടില്ല, സോഷ്യല്‍ മീഡിയയിലും സുറുമി ഇല്ല. എവിടെയാണ് സുറുമി, എന്താണ് സുറുമി ചെയ്യുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ സുറുമി തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവച്ചിരുന്നു. എന്തുകൊണ്ടാണ് അഭിനയ ലോകത്തേക്ക് വരാത്തത് എന്നും അന്ന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാപ്പയും സഹോദരനും സിനിമ ലോകത്ത് സജീവമാണ്, ചെറുപ്പം മുതലേ കാണുന്നതും കേള്‍ക്കുന്നതും എല്ലാം സിനിമ മാത്രമാണ്. എന്നിട്ടും എന്തുകൊണ്ട് സിനിമയിലേക്ക് വന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുറുമി.

താത്പര്യക്കുറവ് ഒന്നും ഉണ്ടായിരുന്നില്ല, പക്ഷേ എനിക്ക് പേടിയായിരുന്നു. ക്യാറയ്ക്ക് മുന്നില്‍ എനിക്ക് ഷൈനസ്സ് തോന്നും എന്നാണ് സുറുമി പറഞ്ഞത്. അതേ സമയം സുറുമി അറിയപ്പെടുന്ന ചിത്രകാരിയാണ്. കഴിഞ്ഞ വര്‍ഷം പോലും സുറുമിയുടെ എക്‌സിബിഷന്‍ നടന്നിട്ടുണ്ട്. സുറുമി വരച്ച മമ്മൂട്ടിയുടെ ഫോട്ടോയും വൈറലായിരുന്നു.

ചെറുപ്പം മുതലേ എനിക്ക് വരകളോടായിരുന്നു താത്പര്യം. വാപ്പച്ചി ഒരിക്കലും ഇത് ചെയ്യണം, അത് ചെയ്യണം എന്ന് നിര്‍ബന്ധിച്ചിട്ടില്ല. എന്താണോ ആഗ്രഹം അതിന് പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. വരക്കണം എന്ന് പറഞ്ഞപ്പോഴും നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്തു. അങ്ങനെയാണ് ഫൈന്‍ ആട്‌സ് പഠിച്ചത്. കല്യാണത്തിന് ശേഷം വരകളില്‍ നിന്ന് ബ്രേക്ക് എടുത്തുവെങ്കിലും, പിന്നീട് അതിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.

മണിപ്പാല്‍ ഹോസ്പിറ്റലിലെ ചീഫ് കാര്‍ഡിയാക് സര്‍ജന്‍ ആണ് സുറുമിയുടെ ഭര്‍ത്താവ് ഡോ മുഹമ്മത് റേഹന്‍ സയീദ്. മദര്‍ഹുഡ് ഹോസ്പിറ്റലിന്റെ സ്ഥാപകന്‍. രണ്ട് മക്കളാണ് സുറുമിയ്ക്കും സയീദിനും. വിവാഹ ശേഷം അമേരിക്കയിലായിരുന്നു ഞങ്ങള്‍. പിന്നീട് ഇന്ത്യയിലേക്ക് വന്നു. എനിക്ക് ഇവിടെയാണ് കൂടുതല്‍ ഇഷ്ടവും കംഫര്‍ട്ടും എന്ന് സുറുമി പറയുന്നു.

content hughlight: Surumi Mammootty