വിരലിലെണ്ണാവുന്നത്ര സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും, ജ്യോതി കൃഷ്ണ ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധേയമാണ്. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും തന്റെ വിശേഷങ്ങളും, പുതിയ പുതിയ ഫോട്ടോകളും പങ്കുവച്ച് ജ്യോതി കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. അങ്ങനെ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ് നടി പങ്കുവച്ച പുതിയ ഫോട്ടോ
അല്പം ഗ്ലാമര്‍ ലുക്കിലുള്ള രണ്ട് ചിത്രങ്ങളാണ് ജ്യോതി കൃഷ്ണ പങ്കുവച്ചിരിയ്ക്കുന്നത്. ഈ മാറ്റം ആളുകള്‍ക്ക് കൗതുകമാണ്. ദുബായ് മാളില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണിവ. ബോള്‍ഡ് ബ്യൂട്ടി, ബോള്‍ഡ് വിവന്‍ എന്നിങ്ങനെ ഹാഷ് ടാഗുകള്‍ ചിത്രത്തിന് നല്‍കിയിട്ടുണ്ട്. ഞാന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം കണ്ട ആ നടി തന്നെയാണോ ഇതെന്നാണ് ആരാധകര്‍ക്ക് സംശയം.
ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോതി കൃഷ്ണയുടെ സിനിമയിലേക്കുള്ള വരവ്. പിന്നീട് ലാസ്റ്റ് ബെഞ്ച്. ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്, ഗോഡ് ഫോര്‍ സെയില്‍, ഇത് പാതിരാമണല്‍, ഡോള്‍സ്, ഇത് ലിസമ്മയുടെ വീട് എന്നിങ്ങനെ നിരവധി സിനിമകള്‍ ചെയ്തു. പക്ഷേ ഒരു കരിയര്‍ ബ്രേക്ക് കിട്ടിയത് രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെയാണ്.
ഞാനില്‍ ലക്ഷ്മിക്കുട്ടി എന്ന നായികാ വേഷത്തിലാണ് ജ്യോതി കൃഷ്ണ എത്തിയത്. കരിയറില്‍ തനിക്കേറ്റവും പ്രിയപ്പെട്ട വേഷം അതാണെന്നും ജ്യോതി കൃഷ്ണ പറഞ്ഞിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധേയമായിരുന്നു.
2017 ല്‍ ആണ് ജ്യോതി കൃഷ്ണയുടെ വിവാഹം കഴിഞ്ഞത്. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി രാധിക (റസിയ)യുടെ സഹോദരന്‍ അരുണ്‍ ആനന്ദ് രാജയാണ് ജ്യോതി കൃഷ്ണയുടെ ഭര്‍ത്താവ്. വിവാഹത്തിന് ശേഷം നടി ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് പോയി. ഒരു മകനാണ് ദമ്പതികള്‍ക്കുള്ളത്. മകൻറെ വിശേഷങ്ങളും ജ്യോതി കൃഷ്ണ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
content highlight: Jyothy Krishna