കുട്ടികളുടെ പ്രിയപ്പെട്ട വിഭവമാണ് ചിക്കൻ നഗറ്റ്സ്. എത്ര കൊടുത്താലും അവരത് കഴിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ പല അമ്മമാരും അത് വീട്ടിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ അതിലും ഒരു വെറൈറ്റി നോക്കിയാലോ ? തന്തൂരി ചിക്കൻ നഗറ്റ്സ് ആകാം ഇന്നത്തെ താരം
ചേരുവകൾ
1.ചിക്കൻ എല്ലില്ലാതെ – 400 ഗ്രാം, കഷണങ്ങളാക്കിയത്
2.വെളുത്തുള്ളി – അഞ്ച് അല്ലി
ഇഞ്ചി – അരയിഞ്ചു കഷണം
സവാള – രണ്ട്, അരിഞ്ഞത്
മല്ലിയില അരിഞ്ഞത് – കാൽ കപ്പ്
തന്തൂരി ചിക്കൻ മസാല – രണ്ടു വലിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ചാട്ട് മസാല – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
നാരങ്ങനീര് – രണ്ടു വലിയ സ്പൂൺ
എണ്ണ – ഒരു വലിയ സ്പൂൺ
മുട്ട – ഒന്ന്
ബ്രെഡ് – നാലു സ്ലൈസ്
3.മുട്ട – ഒന്ന്
4.ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
5.ബ്രെഡ് പൊടിച്ചത് – പാകത്തിന്
6.തന്തൂരി ചിക്കൻ മസാല – ഒരു വലിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
7.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചിക്കനിൽ രണ്ടാമത്തെ ചേരുവ ചേർത്ത് അരയ്ക്കണം. മുട്ട ഉപ്പും കുരുമുളകുപൊടിയും ചേർത്ത് അടിച്ചു വയ്ക്കണം. ബ്രെഡ് പൊടിച്ചതിൽ ആറാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു വയ്ക്കുക. കൈ വെള്ളയിൽ അൽപം എണ്ണ പുരട്ടി ചിക്കന് മിശ്രിതത്തിൽ നിന്നും അൽപം എടുത്ത് നഗറ്റിന്റെ ആകൃതിയിൽ ആക്കുക. ഇത് മുട്ട അടിച്ചതിൽ മുക്കി ബ്രെഡ് പൊടിച്ചതിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരാം.