തന്നെ കുറിച്ച് നുണകൾ പ്രചരിപ്പിച്ച വ്യക്തിക്കെതിരെ രംഗത്ത് എത്തി നടി സീമ ജി നായർ. രണപ്പെട്ട പ്രശസ്ത നടി മീനാ ഗണേഷിന്റെ ആങ്ങളയുടെ മകൾ ആണ് സീമ ജി നായരെന്നും അവർക്കു വയ്യാതായപ്പോൾ സീമ തിരിഞ്ഞു നോക്കിയില്ല എന്നുമാണ് താരം പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ ഒരു സ്ത്രീ കമന്റ് ഇട്ടത്. ഇതിന് പിന്നാലെയാണ് മറുപടിയുമായ സീമ ജി നായരെത്തിയത്.
കുറിപ്പിങ്ങനെ…..
സന്ധ്യനമസ്ക്കാരം ..ഈ കഴിഞ്ഞ ദിവസം എന്റെ ഒരു വീഡിയോ വന്നിരുന്നു ..കൊടുങ്ങലൂർ ഒരു പരിപാടിക്കു പോയപ്പോൾ എടുത്തത് ..അതിന്റെ താഴെ നല്ലതും ,ചീത്തയുമായ കമന്റ് വന്നു ..ചീത്ത കമന്റൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല ,പക്ഷെ ഒരു കമന്റ് എന്റെ കണ്ണുകളിലുടക്കി അതിവരുടെ കമന്റായിരുന്നു ..മരണപ്പെട്ട പ്രശസ്ത നടി മീനാഗണേഷിന്റെ ആങ്ങളയുടെ മകൾ ആണ് ഞാൻ എന്നും ,അവർക്കു വയ്യാതായപ്പോൾ ഞാൻ തിരിഞ്ഞു നോക്കിയില്ല എന്നും ..
സത്യത്തിൽ എനിക്കത്ഭുതം തോന്നി ..എന്റെ അച്ഛന് അങ്ങനെ ഒരു പെങ്ങളുമില്ല ,മീനമ്മക്കു അങ്ങനെ ഒരു ആങ്ങളയുമില്ല ..എങ്ങനെ ഇങ്ങനെ നട്ടാൽ കുരുക്കാത്ത നുണ എഴുതി വിടുന്നു ..ഈ സ്ത്രീക്ക് എവിടുന്നു കിട്ടി ,ഇങ്ങനെ ഒരു ബന്ധം ..കേട്ടുകേൾവിയില്ലാത്ത കഥകൾ ആണ് പറയുന്നത് ..കുറച്ചു പേരെങ്കിലും അത് വിശ്വസിക്കും ,എന്റെ അച്ഛനും ,മീന ഗണേഷ് അമ്മയും മരിച്ചുപോയ സ്ഥിതിക്ക് ഇവർ എഴുതിയ പോലെയൊരു ബന്ധം ഉണ്ടാക്കാൻ പറ്റില്ല ..
അവർ എഴുതിയ കമന്റും ഇതോടൊപ്പം ചേർക്കുന്നു ..ഇങ്ങനെയാണ് ഓരോ കഥകളും ,ഉണ്ടാവുന്നത് ,ഉണ്ടാക്കുന്നത് ..എനിക്കൊരു സംശയം ഇല്ലാതില്ല ,ആ ആങ്ങളയുടെ മകൾ നിങ്ങൾ ആണോന്ന് ശില്പ പ്രതീഷ് കുമാറിന് അഭിനന്ദനങ്ങൾ ..എനിക്കൊരു അപ്പച്ചിയെ ഉണ്ടാക്കി തന്നതിന്.
content highlight: Seema G Nair