വീണ്ടുമൊരു ചക്ക സീസണാണ് വന്നിരിക്കുന്നത്. ചക്കപ്പഴം മാത്രമല്ല, അതിന്റെ കുരുവും വളരെ പോഷകഗുണങ്ങള്‍ ഉള്ളതാണ്. എന്നാൽ ഈ ചക്ക സീസണിൽ ചക്കക്കുരു കൊണ്ട് ഒരു പുതിയ വിഭവം ഉണ്ടാക്കിനോക്കാം. രുചികരമായ ചക്കക്കുരു ചമ്മന്തിപ്പൊടി ഇങ്ങനെ ഉണ്ടാക്കാം
ആവശ്യമുള്ള സാധനങ്ങള്‍
ചക്കക്കുരു – ഒരു കപ്പ്
തേങ്ങ – ഒരെണ്ണം
വെളുത്തുള്ളി – ഒരു തുടത്തിന്റെ പകുതി
ഇഞ്ചി – ഒരു കഷണം
പുളി – ഒരു ചെറിയ ഉരുള
കറിവേപ്പില – മൂന്ന് തണ്ട്
മുളകുപൊടി – ഒരു ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചക്കക്കുരു ഉപ്പും ആവശ്യത്തിന് വെളളവും ചേര്‍ത്ത് പുഴുങ്ങുക. ഇനി വെള്ളം കളഞ്ഞ് ഫാനിനുകീഴില്‍ നനവ് മാറ്റി പൊടിച്ചെടുക്കുക. ഈ പൊടി വറുത്തെടുത്താം. ശേഷം ചിരകിയതേങ്ങ, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, പുളി, ഉപ്പ്, എന്നിവ പച്ചമണം മാറുന്നതുവരെ വഴറ്റിയെടുക്കണം. നന്നായി തണുത്തതിനുശേഷം മിക്സിയില്‍ പൊടിച്ചെടുക്കാം. ഇത് അടുപ്പില്‍ വെച്ച് ചക്കക്കുരുപ്പൊടിയും മുളകുപൊടിയുമിട്ട് നന്നായി വറുത്തെടുത്ത് തണുത്തതിന് ശേഷം കുപ്പിയിലാക്കാം.