നടി പാര്‍വ്വതി നായര്‍ വിവാഹിതയായി. ഹൈദരബാദ് സ്വദേശിയും ചെന്നൈ ബേസ്ഡ് ബിസിനസ്സുകാരനുമായ ആശ്രിത് അശോക് ആണ് വരന്‍. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. ഇരുവര്‍ക്കും വിവാഹ മംഗള ആശംസകള്‍ അറിയിച്ച് ഇന്റസ്ട്രിയിലെ സഹപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി.
ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവാഹ നിശ്ചയം കഴിഞ്ഞു എന്ന സന്തോഷ വാര്‍ത്ത നടി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. അതിന് പിന്നാലെ ഹൈദരബാഡ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തിന്റെ പ്ലാനുകളെ കുറിച്ചും പ്രണയത്തെ കുറിച്ചും എല്ലാം നടി വെളിപ്പെടുത്തിയിരുന്നു.
ചെന്നൈയില്‍ വച്ചാണ് വിവാഹമെങ്കിലും, വിവാഹത്തില്‍ തെലുങ്ക് – കേരള സംസ്‌കാരം ഉണ്ടാവുമെന്ന് നടി വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ വച്ച് വിവാഹ റിസപ്ഷന്‍ നടത്താനും പ്ലാനുണ്ട്. ഫെബ്രുവരി 6 മുതല്‍ വിവാഹ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ഹല്‍ദി, മെഹന്ദി, സംഗീത് അങ്ങനെ ഒരു ചടങ്ങുകളും മാറ്റി നിര്‍ത്തുന്നില്ല.
ആശ്രിതിനെ കുറിച്ച് പറയുകയാണെങ്കില്‍, ഒരു പാര്‍ട്ടിയില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് നല്ല സുഹൃത്തുക്കളായി. പരസ്പരം രണ്ട് പേര്‍ക്കും കണക്ട് ചെയ്യാന്‍ പറ്റുന്നുണ്ട് എന്നറിഞ്ഞപ്പോഴാണ് വിവാഹത്തിലേക്ക് കടന്നത്. ഇരു വീട്ടുകാര്‍ക്കും തുടക്കം മുതലേ ഞങ്ങളുടെ ബന്ധം അറിയാമായിരുന്നു.
നമ്മള്‍ ജീവിതം പങ്കിടാന്‍ പോകുന്ന ആളെ കുറിച്ച് കൃത്യമായ ഒരു ധാരണയുണ്ടാകുക എന്നത് വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ആശ്രിത് എല്ലാ കാര്യത്തിലും കൃത്യമായ കാഴ്ചപ്പാടുള്ള ആളാണ്. ഡേറ്റിങ് തുടങ്ങിയ കാലം മുതലേ തന്നെ വെറുതേ ടൈം പാസ് അല്ല, ഇത് വിവാഹത്തിലേക്ക് തന്നെയാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഞങ്ങള്‍ തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്, പക്ഷേ രണ്ട് പേര്‍ക്കും ജീവിതത്തില്‍ എന്തെങ്കിലും നേടുക എന്ന ആഗ്രഹം ഒരുപോലെയാണ്. അതാണ് പ്രണയം എന്ന് പാര്‍വ്വതി പറഞ്ഞിരുന്നു.
പോപ്പിന്‍സ്, യക്ഷി, നീ കൊ ഞാ ചാ, ഗോള്‍ഡ് തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പാര്‍വ്വതി തമിഴ് സിനിമാ ലോകത്താണ് ഏറെ ശ്രദ്ധ നേടിയത്. യെന്നൈ അറിന്താല്‍, ഉത്തമ വില്ലന്‍, ദ ഗോട്ട് പോലുള്ള സിനിമകളിലെ വേഷം ശ്രദ്ധേയമായിരുന്നു.
content highlight: Parvathy Nair wedding