തിരുവനന്തപുരം: ലഹരി വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരാനുമതി. പി സി വിഷ്ണുനാഥ് എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്മേൽ ആണ് സഭ നിർത്തിവെച്ച് ചർച്ച ചെയ്യാനാണ് സ്പീക്കർ അനുമതി നൽകിയിരിക്കുന്നത്.
സമൂഹത്തിൽ ലഹരി വ്യാപനമെന്ന് അടിയന്തര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. ഉച്ചയ്ക്ക് 12 മുതൽ 2 മണിവരെയാണ് അടിയന്തര പ്രമേയം സഭ ചർച്ച ചെയ്യുന്നത്.