Investigation

എക്‌സൈസ് ഉദ്യോഗസ്ഥയുടെ “ചീറ്റിപ്പോയ ആത്മഹത്യാ ഭീഷണി”: ജീവനക്കാരിയുടെ മാനസിക സംഘര്‍ഷത്തിന് മരുന്നായി 30 ദിവസത്തെ റിഫ്ര്‌മെന്റ് കോഴ്‌സ്; പാളിപ്പോയ വ്യാജ പീഡന പരാതിക്കു പിന്നാലെയാണ് വാട്‌സാപ്പില്‍ ആത്മഹത്യാ ഭീഷണി മുഴക്കല്‍ (സ്‌പെഷ്യല്‍ സ്റ്റോറി)

എക്‌സൈസ് വകുപ്പില്‍ ബ്രൂവറിയും ഡിസ്റ്റിലറിയും മാത്രമല്ല വിവാദമാകുന്നത്. അവിടുത്തെ വനിതാ ഉദ്യോഗസ്ഥരുടെ വിഷയങ്ങളും വലിയ വാര്‍ത്തഖളായി മാറിയിട്ടുണ്ട്. ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ അശ്ലീല ഫോട്ടോകള്‍ സെന്റു ചെയ്തതും, വനിതാ ഉദ്യോഗസ്ഥരുമായുള്ള വഴി വിട്ട ഇടപെടലുകളും, വ്യാജ പീഡന പരാതികളും കൊണ്ട് എക്‌സൈസ് വകുപ്പില്‍ കാര്യങ്ങളെല്ലാം കുഴഞ്ഞുമറിഞ്ഞ അവസ്ഥയാണ്. പെണ്ണുകേസില്‍പ്പെട്ട് സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരും, പെണ്‍വിഷയത്തില്‍ തല്‍പ്പര കക്ഷികളായ ഉദ്യോഗസ്ഥരും നിരവധിയുണ്ടെന്നാണ് ജീവനക്കാര്‍ക്കുള്ളിലെ ചര്‍ച്ചകള്‍.

പരാതിയുമായി ചെല്ലുന്ന വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരേ കടുത്ത നടപടികളും, അപവാദ പ്രചാരണങ്ങളും പിന്നാലെയുണ്ടാകും. എന്നാല്‍, പീഡന കാര്യത്തില്‍ വനിതാ ജീവനക്കാരും മോശമല്ലെന്നാണ് കേള്‍ക്കുന്നത്. അതിനുദാഹരണമാണ് മാസങ്ങള്‍ക്കു മുമ്പ് കാട്ടാക്കട എക്‌സൈസ് റേണ്ട് ഓഫീസിലെ ഒരു വനിതാ ഉദ്യോഗസ്ഥയുടെ വ്യാജ പീഡന പരാതിയും, അതേ തുടര്‍ന്നുണ്ടായ കോലാഹലങ്ങളും. കൂടെയുള്ള സഹപ്രവര്‍ത്തകന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വ്യാജ പരാതി ഉന്നയിച്ച്, ഡ്യൂട്ടിക്കിടയില്‍ ഓഫീസ്വിട്ടു പോവുകയും, പിന്നീട്, വാട്‌സാപ്പിലൂടെ ആത്മഹത്യ ചെയ്യുമെന്ന് മെസേജിടുകയും ചെയ്താണ് വനിതാ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥ ഇപ്പോള്‍ പണി വാങ്ങിയിരിക്കുന്നത്.

 

ഇവര്‍ക്ക് മാനസിക സംഘര്‍ഷം കൂടുതലാണെന്ന കണ്ടെത്തലില്‍ എത്തിയിരിക്കുകയാണ് എക്‌സൈസ് കമ്മിഷണര്‍. അതുകൊണ്ടു തന്നെ അതിനുള്ള മരുന്നായി തൃശൂരിലെ സ്റ്റേറ്റ് എക്‌സൈസ് അക്കാഡമി ആന്റ് റിസര്‍ച്ച് സെന്ററില്‍ റിഫ്രഷ്‌മെന്റ് കോഴ്‌സിനു അയക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 13ന് രാവിലെ 9 മണിക്ക് യൂണിഫോമില്‍ അക്കാഡമിയില്‍ എത്താനും ഉത്തരവിറക്കിയിട്ടുണ്ട്. 30 ദിവസത്തെ റിഫ്രഷ്‌മെന്റ് കോഴ്‌സെന്നാണ് ഉത്തരവില്‍ പറയുന്നത്. ഈ റിഫ്രഷമെന്റ് കോഴ്‌സ് കഴിയുന്നതോടെ വനിത ഉദ്യോഗസ്ഥ നേരെയാകുമെന്ന പ്രതീക്ഷയിലാണ് കാട്ടാക്കട എക്‌സൈസ് റേഞ്ച്.

  • വ്യാജ പീഡന പരാതിക്കും, വ്യാജ ആത്മഹത്യാ ഭീഷണിക്കും കാരണമായ സംഭവം ഇങ്ങനെ

ഡ്യൂട്ടി വെഹിക്കിളില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും കഴിഞ്ഞ മാസം നൈറ്റ് പെട്രോളിംഗിനു എക്‌സൈസ് ടീം പോയിരുന്നു. പുരുഷ ഉദ്യോഗസ്ഥര്‍ക്കൊപ്പം ജീപ്പിനു പുറകില്‍ വനിതാ ഉദ്യോഗസ്ഥയും ഉണ്ടായിരുന്നു. റെയ്ഡുകളിലും, മയക്കുമരുന്ന് പിടിക്കാനുമൊക്കെ ഇപ്പോള്‍ വനിതാ ഉദ്യോഗസ്ഥരെയും കൂട്ടാറുണ്ട്. പാറാവ് ജോലി തൊട്ട്, കോടതി, നൈറ്റ് റെയ്ഡ് എന്നിവയ്ക്കും വനിതാ ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നുണ്ട്. റെയ്ഡിനു പോയ ടീമിലുള്ള വനിതാ ഉദ്യോഗസ്ഥരോട് മാന്യതയോടെ മാത്രമേ പുരുഷ ഉദ്യോഗസ്ഥര്‍ ഇടപെടൂ. കാരണം, സ്ത്രീ പീഡനം എന്നത്, വലിയ ശിക്ഷ അര്‍ഹിക്കുന്ന ഒന്നാണെന്ന് യൂണിഫോം സേനയിലുള്ളവര്‍ക്ക് നന്നായറിയാം (പ്രത്യേകിച്ച് യൂണിഫോമിട്ട ഉദ്യോഗസ്ഥയെ).

ഈ ജീപ്പില്‍ ഒരു വനിതാ ഉദ്യോഗസ്ഥ മാത്രമാണുണ്ടായിരുന്നത്. രാത്രി ഏറെ വൈകിയതിനാല്‍ ഉദ്യോഗസ്ഥയ്ക്ക് ചെറുതായി ഉറക്കം വന്നിരുന്നു. ഉറക്കംതൂങ്ങി ഉറക്കംതൂങ്ങി അടുത്തിരുന്ന പുരുഷ ഉദ്യോഗസ്ഥന്റെ ചുമലിലേക്ക് അവര്‍ ചാഞ്ഞുകിടന്നു. വളവും തിരിവും കുന്നും മലയുമുള്ള കാട്ടാക്കട എക്സൈസ് റേഞ്ചിലെ വഴികളിലൂടെ ജീപ്പ് അതിവേഗം പായുമ്പോഴൊക്കെ ഇവര്‍ പുരുഷ ഉദ്യോഗസ്ഥന്റെ തോളില്‍ സുഖമായി ഉറങ്ങുകയായിരുന്നു. ഇടയ്ക്കെപ്പോഴോ പുരുഷ ഉദ്യോഗസ്ഥന്‍ ഇവരെ വിളിച്ചെണീപ്പിച്ചു നേരേ ഇരുത്തി. സഹ ഉദ്യോഗസ്ഥര്‍ക്ക് എന്തു തോന്നും എന്നതായിരുന്നു പ്രശ്‌നം. എന്നാല്‍, കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും അദ്ദേഹത്തിന്റെ തോളില്‍ ഇടംപിടിച്ച് ഉറക്കമായി.

വീണ്ടും അദ്ദേഹം അവരെ വിളിച്ചെഴുന്നേല്‍പ്പിച്ചു നേരേയിരുത്തി. എന്നാല്‍, ഇത്തവണ അവരെ എഴുന്നേല്‍പ്പിക്കുക മാത്രമല്അവര്‍ക്ക് വാണിംഗും കൊടുത്തു. നാട്ടുകാര്‍ കണ്ടാല്‍ തെറ്റിദ്ധരിക്കുമെന്നും, നേരെ ഇരിക്കൂവെന്നും അയാള്‍ പറഞ്ഞ് വനിതാ ഉദ്യോഗസ്ഥയ്ക്ക് പിടിച്ചില്ല. എന്നു മാത്രമല്ല, ദേഷ്യവും തോന്നി. ജീപ്പില്‍ ഇരുന്ന എല്ലാവരും കേള്‍ക്കെയായിരുന്നു അദ്ദേഹം അവരോട് നേരെ ഇരിക്കാന്‍ ആവശ്യപ്പെട്ടതും ശാസിച്ചതും. റെയ്ഡും കഴിഞ്ഞ് റേഞ്ച് ഓഫീസില്‍ തിരിച്ചെത്തിയ എക്സൈസ് ടീം ഡ്യൂട്ടി പൂര്‍ത്തിയാക്കി വിശ്രമിക്കുന്നതിനിടെ, വനിതാ ഉദ്യോഗസ്ഥ തന്റെ ഇരുചക്ര വാഹനത്തില്‍ പുറത്തേക്കു പോയി.

തുടര്‍ന്ന് കാട്ടാക്കട എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഒരു മെസേജ് അയച്ചു. ‘ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണ്. കാരണം, എക്സൈസ് ഉദ്യോഗസ്ഥന്റെ പീഡനം’. ഈ മെസേജ് കിട്ടിയതോടെ പുരുഷ ഉദ്യോഗസ്ഥരെല്ലാം കിട്ടിയ വണ്ടികളില്‍ വനിതാ ഉദ്യോഗസ്ഥയെ അന്വേഷിച്ചിറങ്ങി. അവരുടെ വീട്ടിലും അവര്‍ പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലും വിളിച്ചു. അന്വേഷിച്ചു. എവിടെയും കണ്ടില്ല. ഒടുവില്‍ അവരെ ബാലരാമപുരത്തു വെച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ തന്നെ കണ്ടെത്തി. അതിനിടയില്‍ മാന്‍ മിസ്സിംഗ് കേസ് കാട്ടാക്കട പോലീസിലും എക്സൈസ് ഉദ്യോഗസ്ഥര്‍ കൊടുത്തിരുന്നു. കേസ് കൊടുത്ത സാഹചര്യത്തില്‍ വനിതാ ഉദ്യോഗസ്ഥയെ കിട്ടിയ വിവരവും പോലീസ്റ്റേഷനില്‍ അറിയിച്ചു. അങ്ങനെ വനിതാ ഉദ്യോഗസ്ഥയുടെ വ്യാജ പീഡന പാതിയും ആത്മഹത്യാ ഭീഷണിയും പൊളിഞ്ഞു പാളീസായി. പക്ഷെ, കേസ് ഇപ്പോഴും നടക്കുന്നുണ്ട്.

  • വനിതാ ഉദ്യോഗസ്ഥയ്ക്ക് മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ റിഫ്രഷ്‌മെന്റ് കോഴ്‌സിന് ഉത്തരവ് ഇങ്ങനെ

കാട്ടാക്കട എക്‌സൈസ് റെയിഞ്ച് ഓഫീസിലെ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീമതി സുമിത എ.എസ് അനുമതിയില്ലാതെ ഓഫീസ് വിട്ട് പോവുകയും ശേഷം ആത്മഹത്യാ ഭീഷണി മുഴക്കി ഓഫീസ് പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയതായി കാട്ടാക്കട എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും ഇത് എക്‌സൈസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ്. എക്‌സൈസ് കമ്മിഷണര്‍ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സുമിതച എ.എസിന് മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന് ആവശ്യമായ റിഫ്രഷ്‌മെന്റ് ട്രെയിനിംഗ് നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്.

മേല്‍ സാഹചര്യത്തില്‍ കാട്ടാക്കട എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ വനിത സിവില്‍ എക്ലൈല് ഓഫിസര്‍ സുമിത എ.എസ്സിനെ തൃശൂര്‍ സ്റ്റേറ്റ് എക്‌സൈസ് അക്കാഡമി ആന്റ് റിസര്‍ച്ച് സെന്ററില്‍ വെച്ച് 13-02-2025 മുതല്‍ 30 പ്രവൃത്തി ദിവസം റിഫ്രഷ്‌മെന്റ് ട്രെയിനിംഗിന് നിയോഗിച്ച് ഉത്തരവാകുന്നു. സുമിത എ.എസ്. 13ന് രാവിലെ 9 മണിക്ക് യൂണിഫോമില്‍ എക്‌സൈസ് അക്കാഡമി ആന്റ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കാട്ടാക്കട എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സുമിത എ.എസിനെ വിടുതല്‍ ചെയ്ത വിവരം റിപ്പോര്‍ട്ട് ചെയ്യാണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

CONTENT HIGH LIGHTS;Excise officer’s ‘maddened suicide threat’: 30-day reformation course to cure employee’s mental stress; After the fake molestation complaint was dismissed, suicide threats were made on WhatsApp (Special Story)

Latest News