Kerala

യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; വധശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ് | ernakulam crime news

തൊട്ടടുത്ത കടയിൽ ഓടി കയറിയ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി

കൊച്ചി: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം. എറണാകുളം ആലുവ യു സി കോളേജിനടുത്ത് വച്ചായിരുന്നു സംഭവം. ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണമുണ്ടായത്. മുപ്പത്തടം സ്വദേശി അലിയാണ് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി. തൊട്ടടുത്ത കടയിൽ ഓടി കയറിയ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില്‍ വധശ്രമത്തിന് കേസെടുക്കുമെന്ന് ആലുവ ഈസ്റ്റ്‌ പൊലീസ് അറിയിച്ചു.