Celebrities

ഭീകരം!! സുന്നത്ത് കല്യാണത്തിന്റെ ഓര്‍മകൾ പങ്കുവെച്ച് നടൻ ഇബ്രാഹിംകുട്ടി….| Actor Ibrahimkutty

സുന്നത്ത് കല്യാണത്തിന്റെ ഓര്‍മകളായിരുന്നു വീഡിയോയില്‍ പങ്കുവെച്ചത്

സിനിമയെക്കുറിച്ച് മാത്രമല്ല ജീവിതത്തിലെ വിശേഷങ്ങളും കുട്ടിക്കാലത്തെ അനുഭവങ്ങളെക്കുറിച്ചുമൊക്കെ വാചാലനാവാറുണ്ട് ഇബ്രാഹിം കുട്ടി. ഇടവേളയ്ക്ക് ശേഷമായി അദ്ദേഹം വ്‌ളോഗുമായി സജീവമായിരിക്കുകയാണ് ഇപ്പോള്‍. സുന്നത്ത് കല്യാണത്തിന്റെ ഓര്‍മകളായിരുന്നു കഴിഞ്ഞ വീഡിയോയില്‍ പങ്കുവെച്ചത്. സിനിമയെന്ന ആഗ്രഹം ഒരുഭാഗത്തുള്ളപ്പോള്‍ തന്നെ മതപരമായ കാര്യങ്ങളും വിദ്യാഭ്യാസവുമൊക്കെ നടക്കുന്നുണ്ട്. ജീവിതത്തിനൊപ്പമായാണല്ലോ സിനിമയും സഞ്ചരിക്കുന്നത്.

ജീവിതത്തില്‍ ഓര്‍ത്തിരിക്കുന്ന സംഭവങ്ങളിലൊന്നാണ് സുന്നത്ത് കല്യാണം. ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. ഇച്ചാക്കയുടെയും എന്റെയും ഒന്നിച്ചായിരുന്നു. ഇന്നത്തെ പോലെ ആശുപത്രിയില്‍ പോക്കോ, ഡോക്ടര്‍മാര്‍ വരികയോ ചെയ്യുന്നതല്ല അന്നത്തെ അവസ്ഥ. ഇന്നിപ്പോള്‍ കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ എല്ലാ മതസ്ഥരും ചെയ്യുന്നുണ്ട്. ആശുപത്രിയിലെല്ലാം അതിനുള്ള സൗകര്യമുണ്ട്. ഹൈജീനിക്കായിരിക്കുക എന്ന് വെച്ചാണ് അത് ചെയ്യുന്നത്.

അന്നത് വലിയ ആഘോഷമാണ്. പ്രത്യേകിച്ച് തറവാട് വീടുകളില്‍. നാട്ടുകാരെയും ബന്ധുക്കളെയുമൊക്കെ വിളിച്ചാണ് ചടങ്ങ് നടത്തുക. ഈ ചേലാകര്‍മ്മം ചെയ്യപ്പെടുന്ന ആള്‍ ആണ് അവിടത്തെ ഹീറോസ്. നമുക്ക് വലിയ ജാഡയാണ്. നമ്മള്‍ മെച്യൂഡാവുകയാണ്. സുന്നത്ത് കല്യാണം കഴിഞ്ഞാല്‍ പള്ളിയില്‍ പോവാം. അതൊക്കെ വെറുതെ പറയുന്നതാണ്. മാര്‍ക്കം കഴിഞ്ഞതിന്റെ മുറിവൊക്കെ ഉണങ്ങുമല്ലോ, അതുകഴിഞ്ഞാല്‍ ആദ്യം പോവുന്നത് പള്ളിയിലേക്കാണ്.

സുന്നത്ത് കല്യാണത്തിനായി വരുന്ന ആളെ ഒസ്സാനെന്നാണ് പറയുക. മുടി വെട്ടാന്‍ വരുന്നതും ഒസ്സാനാണ്. അന്ന് പോലീസ് കട്ടാണ് എല്ലാവര്‍ക്കും. ഇഷ്ടപ്രകാരം മുടി വെട്ടുന്നതൊക്കെ ഒത്തിരി കഴിഞ്ഞാണ്. ഷേവ് ചെയ്യുന്ന കത്തി വെച്ചാണ് സുന്നത്ത് ചെയ്യുന്നതിന് ഉപയോഗിക്കുന്നത്. മുടി വെട്ടാനോ, താടി വടിക്കാനോ അത് ഉപയോഗിക്കുന്നില്ല. പള്ളിയില്‍ നിന്നും മുസലിയാരൊക്കെ വന്ന് മൗലൂദൊക്കെ ചൊല്ലുന്നുണ്ട്. അതൊക്കെ കണ്ടപ്പോള്‍ എനിക്ക് നല്ല ടെന്‍ഷനായിരുന്നു.

ആദ്യത്തെ ഊഴം ഇച്ചാക്കയ്ക്കായിരുന്നു. ആള് വലിയ ധൈര്യശാലിയാണ്. പുള്ളി പോയി പെട്ടെന്ന് എല്ലാം കഴിഞ്ഞ് വന്നു. അതുകഴിഞ്ഞാണ് എല്ലാവരും എന്നെ തിരക്കിയത്. പിടിച്ചുവലിച്ചാണ് എന്നെ കൊണ്ടുപോയത്. ഭയങ്കര ഭീകരമായൊരു രംഗമായിരുന്നു. മുണ്ട് മുട്ടാതെയിരിക്കാന്‍ വേറൊരു മുണ്ടെടുത്ത് ഇങ്ങനെ കെട്ടിയിരിക്കും. നീറ്റല്‍ വരുമ്പോള്‍ ആരെങ്കിലും ഊതിത്തരും. എല്ലാ ദിവസവും ഇത് ഡ്രസ് ചെയ്യും. പിന്നെ വാളന്‍പുളിയുടെ ഇലയും, വേറെന്തോ മരുന്നും തേച്ച് തരും. ഒരുപാട് പലഹാരമൊക്കെ കിട്ടും. പുറപ്പാട് പോവുമ്പോള്‍ പുതുവസ്ത്രങ്ങളും കിട്ടും. സുന്നത്ത് കഴിഞ്ഞ് പോവുന്നതിന് പുറപ്പാട് എന്നാണ് പറയുക. വലിയ ആഘോഷമായി അത് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വലുതായി എന്ന മട്ടിലായിരുന്നു നടപ്പ്. അന്നത്തെ സംഭവങ്ങളെല്ലാം ഇപ്പോഴും മനസിലുണ്ടെന്നും അദ്ദേഹം പറയുന്നു.

content highlight: Actor Ibrahimkutty

Latest News