Kerala

ഓടുമ്പോൾ ‘കത്തുന്നത്’ പതിവ്; കെ എസ്ആ ര്‍ ടി സി ബസുകളില്‍ അഗ്നിശമനാ ഉപകരണം സ്ഥാപിക്കുന്നു | ksrtc buses to get fire extinguishers

ചീഫ് സ്റ്റോറില്‍ നിന്നും യൂണിറ്റുകളിലേയ്ക്ക് കൈമാറി തുടങ്ങിയിട്ടുമുണ്ട്

കൊല്ലം: കെ.എസ്.ആര്‍.ടി.സി ബസുകളിൽ അഗ്നിശമനാ ഉപകരണം (ഫയര്‍ എക്സ്റ്റിംഗ്യുഷറുകള്‍ ) സ്ഥാപിക്കുന്നു. ഓടുന്ന വാഹനങ്ങളില്‍ തീപ്പിടുത്തം ഉണ്ടാകുന്നത് പരിഗണിച്ചാണ് ഈ തീരുമാനം. കോണ്‍ട്രാക്ട് കാര്യേജുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ അഗ്‌നിശമനാ ഉപകരണം ഉണ്ടായിരിക്കണമെന്ന് മോട്ടോര്‍ വാഹനനിയമം അനുശാസിക്കുന്നുമുണ്ട്.

കെ.എസ്.ആര്‍.ടി.സി.ബസുകളില്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ ഫയര്‍ എക്സ്റ്റിംഗ്യുഷറുകള്‍ ഇതിനോടകം തന്നെ വാങ്ങിച്ചതായാണ് റിപ്പോര്‍ട്ട്. ഇവ ചീഫ് സ്റ്റോറില്‍ നിന്നും യൂണിറ്റുകളിലേയ്ക്ക് കൈമാറി തുടങ്ങിയിട്ടുമുണ്ട്. സര്‍വീസ് പോകുന്ന എല്ലാ ബസുകളിലും ഫയര്‍ എക്സ്റ്റിംഗ്യുഷറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് വെഹിക്കിള്‍ സൂപ്പര്‍ വൈസര്‍മാര്‍ക്ക് ടെക്‌നിക്കല്‍ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.