India

കുഴിബോംബ് സ്‌ഫോടനം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു – two indian soldiers were killed in an ied blast

ജമ്മു കശ്മീരിലെ അഖ്‌നൂരിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. സ്‌ഫോടനം നടന്ന പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെയും ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഒരു ഉദ്യോഗസ്ഥനെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പട്രോളിങ് പോയ സൈനിക സംഘത്തിലെ ജവാന്മാര്‍ക്കാണ് കുഴിബോംബ് സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. മൂന്നുപേരടങ്ങുന്ന സംഘമാണ് പട്രോളിങ്ങിനായി പോയത്. ഇതില്‍ രണ്ടുപേര്‍ക്ക് സംഭവ സ്ഥലത്തുവെച്ച് തന്നെ ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. സ്‌ഫോടനത്തിന് പിന്നാലെ കൂടുതല്‍ കരസേന ഉദ്യോഗസ്ഥര്‍ ആ മേഖലയിലേക്ക് എത്തി തിരച്ചില്‍ ഊര്‍ജിതമാക്കിയത്.

STORY HIGHLIGHT: two indian soldiers were killed in an ied blast