Kerala

കൂട്ടുകാരികള്‍ക്കൊപ്പം കടയില്‍ പോയി വരികയായിരുന്ന 10 വയസുകാരിയെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ – sexual assault

അടൂരില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ചത് ആംബുലന്‍സ് ഡ്രൈവറായ 19-കാരൻ എറണാകുളം വടയംപാടി സ്വദേശിയായ സുധീഷ് രമേഷും ഇയാളുടെ ബന്ധുവായ 16-കാരനും അറസ്റ്റിൽ. ഇരുവര്‍ക്കുമെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് എടുത്തു.

കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ആംബുലന്‍സ് ഡ്രൈവറായ സുധീഷ് അടൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. പെണ്‍കുട്ടിയുടെ വീടിന് സമീപത്തായിരുന്നു ചടങ്ങ്. കൂട്ടുകാരികള്‍ക്കൊപ്പം കടയില്‍ പോയി വരികയായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ 16-കാരന്‍ വായ പൊത്തിപ്പിടിച്ച് തട്ടിക്കൊണ്ടു പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന 19-കാരന്‍ കൂട്ടുകാരികളെ പേടിപ്പിച്ചുനിര്‍ത്തി. പെണ്‍കുട്ടിയെ വലിച്ചിഴച്ച് അടുത്തുള്ള കാടുപിടിച്ച സ്ഥലത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച 16-കാരന്‍ ആദ്യം പീഡിപ്പിച്ചു. ഇതിനിടയില്‍ കരഞ്ഞ കുട്ടിയുടെ വായ പൊത്തിപ്പിടിക്കുകയും പിന്നീട് 19-കാരനും കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.

അപ്പോഴേക്കും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും വിവരമറിഞ്ഞു. പോലീസിനെ വിവരം അറിയിക്കുകയും സംഭവസ്ഥലത്തെത്തിയ പോലീസ് കുട്ടിയെ വൈദ്യപരിശോധനയ്ക്കായി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പെണ്‍കുട്ടിക്ക് കാണിച്ചുകൊടുത്ത ചിത്രത്തില്‍നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് സുധീഷിനെയും 16-കാരനേയും പിടികൂടുകയായിരുന്നു.

STORY HIGHLIGHT: sexual assault