Pathanamthitta

കിണറ്റിൽ വീണ വയോധികയെ പുറത്തെത്തിച്ച് നാട്ടുകാരും പോലീസും – woman rescued after who fell into well accidently

കിണറ്റിൽ വീണ വയോധികയെ സുരക്ഷിതമായി പുറത്തെത്തിച്ച് നാട്ടുകാരും ആറന്മുള പോലീസും. തെക്കമല ട്രയഫന്റ് ജംക്‌ഷനു സമീപമുളള നടുവിലേതിൽ ഗൗരി ആണ് അബദ്ധത്തിൽ കിണറ്റിൽ വീണത്. വീട്ടിലെ കിണറ്റിൽ വെള്ളം കുറഞ്ഞോയെന്നു നോക്കാനായി കസേരയിട്ട് കിണറിന്റെ കെട്ടിനു മുകളിലൂടെ നോക്കവേ കാൽ തെറ്റി മുപ്പതടിയോളം താഴ്ചയിലേക്കു വീഴുകയായിരുന്നു.

സംഭവം കണ്ടുനിന്ന അയൽവാസി ശിവൻകുട്ടി ഉടൻ പഞ്ചായത്തംഗം സോണി കൊച്ചുതുണ്ടിയിലിനെ വിവരമറിയിച്ചു. സോണി വിവരം അറിയച്ചതിനെ തുടർന്ന് ആറന്മുള പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാർ കിണറ്റിലിറങ്ങി ഗൗരിയെ കസേരയിൽ ഇരുത്തി. വടം എത്തിച്ചു കസേരയിൽ കെട്ടി സുരക്ഷിതമായി പുറത്തെത്തിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച ഗൗരിയെ പ്രഥമ ശുശ്രൂഷകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

STORY HIGHLIGHT : woman rescued after who fell into well accidently