എറണാകുളം പെരുമ്പാവൂരിൽ 93 ബോട്ടിൽ ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. ആസാം മധുപൂർ സ്വദേശി നാസ്മുൾ അലിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രിയിൽ മയക്ക് മരുന്ന് വിൽക്കാൻ ശ്രമിക്കുമ്പോഴാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്.
എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും, പെരുമ്പാവൂർ പൊലീസും ചേർന്ന് പോഞ്ഞാശ്ശേരിയിൽ നിന്നാണ് അലിയെ പിടികൂടിയത്. പത്ത് ഗ്രാമോളം ഹെറോയിനാണ് ഉണ്ടായിരുന്നത്. അസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന ഹെറോയിൻ ചെറിയ ബോട്ടിലുകളിൽ ആക്കി വിൽപ്പന നടത്തുകയായിരുന്നു.
STORY HIGHLIGHT: a young man was arrested