മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി. മംഗലപുരം ഇടവിളാകത്ത് ആഷിക്കിനെ കാറിലെത്തിയ നാലംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ ബലമായി പിടിച്ചു കയറ്റി തട്ടി കൊണ്ടു പോവുകയായിരുന്നു. ആറ്റിങ്ങൽ ഭാഗത്തേക്കാണ് കാർ പോയതെന്നാണ് ഉയരുന്ന സംശയം. സംഭവത്തിൽ ബന്ധുക്കൾ മംഗലപുരം പോലീസിൽ പരാതി നൽകി.
സംഭവത്തിൽ മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
STORY HIGHLIGHT: police have started investigation