വർക്കല അഞ്ചുതെങ്ങ് കായിക്കരയിൽ കയാക്കിംഗ് ഗൈഡ് കായലിൽ വീണ് മരിച്ചു. കായിക്കര സ്വദേശി മണിയൻ ആണ് അപകടത്തിൽ മരിച്ചത്. വിനോദസഞ്ചാരികൾക്കൊപ്പം കയാക്കിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം. മണിയന്റെ കൈ കയാക്കിംഗ് വള്ളത്തിലെ ഹൂക്കിനിടയിൽപ്പെടുകയായിരുന്നു. ഇതോടെ നീന്തി കരയ്ക്ക് കയറാൻ സാധിക്കാതിരുന്നതിനാൽ മരണം സംഭവിക്കുകയായിരുന്നു.
STORY HIGHLIGHT: a guide meets a tragic end