ഫോർട്ട് കൊച്ചിയിൽ റോഡ് മുറിച്ചു കടന്ന വൃദ്ധയെ സ്കൂട്ടർ ഇടിപ്പിച്ച ശേഷം നിർത്താതെ പോയ കേസിൽ രണ്ട് പേർ പിടിയിൽ. ഫോർട്ടുകൊച്ചി സ്വദേശികളായ ഡിസ്മോൻ, അലോക്ക് എന്നിവരാണ് പിടിയിലായത്. പറവൂർ സ്വദേശി വസന്ത എന്ന വൃദ്ധയെയാണ് വാഹനമിടിച്ചത്. വാഹനമിടിച്ച ശേഷം ഇവർ നിർത്താതെ പോവുകയായിരുന്നു.
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതികൾക്ക് ലൈസൻസ് ഇല്ല. അമിത വേഗതയിലായിരുന്നു വാഹനമെന്നും പോലീസ് പറഞ്ഞു.
STORY HIGHLIGHT: accident hit and run case