മസ്തകത്തില്‍ മുറിവേറ്റതിനെ തുടർന്ന് ചികിത്സ നല്കി വിട്ടയ ആനയുടെ തുടര്‍ ചികിത്സ ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസറുടെ നിര്‍ദേശം ലഭിക്കുന്ന മുറക്ക് നടത്തുമെന്ന് വാഴച്ചാല്‍ ഡിഎഫ്ഒ ആര് ലക്ഷ്മി വ്യക്തമാക്കി. ജനുവരി 24നാണ് ആനയെ മയക്കുവെടി വെച്ച് ചികിത്സ നൽകിയിരുന്നത്. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നും ഡിഎഫ്ഒ പറഞ്ഞു.
ആനയക്ക് തുടര്‍ ചരിചരണം എങ്ങനെയാണ് ഏര്‍പ്പെടുത്തേണ്ടതെന്നത് സംബന്ധിച്ച് ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇവരുടെ നിര്‍ദേശം ലഭിക്കുന്നതോടെ അക്കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഡിഎഫ്ഒ അറിയിച്ചു. ആനയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് ആനയുടെ ചിത്രങ്ങള്‍ വനംവകുപ്പ് കൈമാറുകയും ചെയ്തിരുന്നു. ആദ്യം ജനുവരി 24നാണ് ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പരിക്കേറ്റ കാട്ടാനയ്ക്ക് മയക്കുവെടി വെച്ച് ചികിത്സ നൽകിയിരുന്നു.
നാല് ആനകൾക്കൊപ്പം ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിലാണ് ആനയെ ആദ്യം കണ്ടെത്തിയത്. മൂന്ന് കൊമ്പൻമാരും ഒരു പിടിയുമാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടം മാറിയ വേളയിലാണ് ആനയെ മയക്കുവെടിവെച്ചത്. ഒരു ഘട്ടത്തിൽ ദൗത്യ സംഘത്തിന് നേരെ ആന പാഞ്ഞടുക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു.
STORY HIGHLIGHT: injured elephant at athirappilly